Advertisment

വൈകി ഭക്ഷണം കഴിക്കുന്നത് വഴി നിങ്ങൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം അവ എന്തൊക്കെയാണെന്ന് നോക്കാം..

New Update

രോഗ്യകരമായ ജീവിതത്തിന് ഏറെ പ്രധാനമാണ് ചിട്ടയായ ആഹാരക്രമം എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഒരാളുടെ ആരോഗ്യത്തെ അയാൾ എന്താണ് കഴിക്കുന്നത് എന്നത് മാത്രമല്ല എപ്പോഴാണ് കഴിക്കുന്നതും സ്വാധിനിക്കും. ജോലിത്തിരക്ക് മൂലം ഇന്ന് പലരും ഭക്ഷണം കഴിക്കുന്നത് കൃത്യമായ ഇടവേളകളിൽ ആയിരിക്കില്ല. എന്നാൽ വൈകി ഭക്ഷണം കഴിക്കുന്നത് വഴി നിങ്ങൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം

Advertisment

publive-image

പ്രഭാത ഭക്ഷണം ഏറെ പ്രധാനമാണെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ അത് പോലെ തന്നെ ചിട്ടയായി കഴിക്കേണ്ട ഒന്നാണ് അത്താഴവും. കാരണം രാത്രി അധിക സമയം കഴിഞ്ഞ് അത്താഴം കഴിക്കുന്നത് വഴി ദഹനസംബന്ധമായതടക്കം നിരവധി പ്രശ്നങ്ങൾ ഉടലെടുക്കാം.രാത്രി എട്ട് മണിക്ക് മുൻപ് തന്നെ അത്താഴം കഴിക്കുന്നതായിരിക്കും ഉചിതം. ഇത് ദഹനത്തെ വലിയ രീതിയിൽ തന്നെ സഹായിക്കും. കൂടാതെ പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ അമിതമായി ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയ്ക്കും ഇത് വഴി മാറ്റം വരും.

നേരത്തെയുള്ള അത്താഴം വഴി അധിക വണ്ണവും വയറും കുറയ്ക്കാൻ സാധിക്കും. അത്താഴം വളരെയധികം താമസിച്ചാണ് കഴിക്കുന്നത് എങ്കിൽ മെറ്റബോളിസം ശരിയായി നടക്കാതെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടും. ദഹനം പതിയെയാകുന്നത് വഴി അസിഡിറ്റി അടക്കമുള്ള പ്രശ്നങ്ങളും രൂപപ്പെടാം. വയറിന് അസ്വസ്ഥതയുണ്ടാകുന്നതിനാൽ ഉറക്കത്തിനും തടസം നേരിടാം.

ഉറങ്ങുന്നതിന് രണ്ട് മുതൽ മൂന്ന് മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുന്നത് കൂടാതെ കഴിക്കുന്ന ഭക്ഷണത്തിലും അതിന്റെ അളവിലും ശ്രദ്ധ ചെലുത്തേണ്ടതാണ്. രാത്രികാലങ്ങളിൽ അലർജി, ശ്വാസംമുട്ടൽ എന്നിവ അനുഭവപ്പെടുന്നവർ ധാന്യങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണം ഒഴിവാക്കുക. കൂടാതെ അമിതമായ അളവിൽ ഭക്ഷണം കഴിക്കാതിരിക്കുക. രാത്രികാലങ്ങളിൽ സൂപ്പ് അടക്കമുള്ള വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

Advertisment