Advertisment

തണ്ണിമത്തന്റെ തോടോട് ചേർന്ന വെളുത്ത ഭാഗം ഏറെ ഗുണങ്ങൾ അടങ്ങിയതാണ്; കൂടുതലറിയാം..

New Update

നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമായ ഫലമാണ് തണ്ണിമത്തൻ. ഇതിൽ 90 ശതമാനവും ജലാംശമാണ്. എട്ട് ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് സഹായകമായ വിറ്റാമിൻ സിയും നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കാൻ സഹായിക്കുന്ന 'ലൈകോപീൻ' എന്ന രാസഘടകവും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം സമ്പന്നമാണ് തണ്ണിമത്തൻ.

Advertisment

publive-image

എന്നാൽ ദാഹമകറ്റാൻ മാത്രം സഹായിക്കുന്നത് എന്ന് കരുതപ്പെടുന്ന തണ്ണിമത്തൻ പലരും ശരിയായ രീതിയിലല്ല കഴിക്കുന്നത് എന്നാണ് വാസ്തവം. തണ്ണിമത്തന്റെ ഉള്ളിലെ ചുവന്ന ഭാഗം മാത്രം കഴിച്ച് തോടോട് ചേർന്ന ഭാഗം ഒഴിവാക്കാറാണ് പതിവ്. എന്നാൽ തണ്ണിമത്തന്റെ തോടോട് ചേർന്ന വെളുത്ത ഭാഗം ഏറെ ഗുണങ്ങൾ അടങ്ങിയതാണ്. ചുവന്ന നിറത്തിലുള്ള മാംസളമായ ഭാഗത്തോട് ചേർന്ന് നിൽക്കുന്ന വെളുത്ത ഭാഗമാണ് കഴിക്കേണ്ടത്.

ഈ ഭാഗങ്ങളിൽ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ട്. വെളുത്ത ഭാഗത്തിലെ നാരുകൾ രക്തത്തിലെ ഗ്ളൂക്കോസിന്റെ തോത് വർദ്ധിക്കുന്നത് തടയും. തണ്ണിമത്തനിൽ ധാരാളം മധുരം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് അടക്കം അതൊരു പ്രശ്നമായി മാറിയേക്കാം. എന്നാൽ തണ്ണിമത്തന്റെ വെളുത്ത ഭാഗം കൂടി കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധി വിട്ട് ഉയരുന്നത് തടയാൻ സഹായിക്കും.

Advertisment