Advertisment

ദിവസം മുഴുവൻ നിങ്ങളെ ഊർജസ്വലരാക്കി നിലനിർത്താൻ സഹായിക്കുന്ന ആരോഗ്യകരമായ പാനീയങ്ങൾ ഇതാ..

New Update

ഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കുന്നതിന് പഴങ്ങളും ഭക്ഷണത്തിന്റെ ഭാ​ഗമാക്കേണ്ടതുണ്ട്. ദിവസം മുഴുവൻ നിങ്ങളെ ഊർജസ്വലരാക്കി നിലനിർത്താൻ സഹായിക്കുന്ന അഞ്ച് ആരോഗ്യകരമായ പാനീയങ്ങൾ ഇതാ..

Advertisment

publive-image

നാരങ്ങ ജ്യൂസ് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന പാനീയമാണ്. പ്രത്യേകിച്ചും നിങ്ങൾ വ്രതം അനുഷ്ഠിക്കുന്നവരാണെങ്കിൽ നാരങ്ങാനീര് കുടിക്കുന്നത് ഊർജം നൽകുമെന്ന് മാത്രമല്ല, വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അകറ്റാനും സഹായിക്കും.

തൈരിൽ നിന്ന് തയ്യാറാക്കുന്ന ലസ്സി ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന പാനീയമാണ്. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ലസ്സി ഫലപ്രദമാണ്.

ഫിറ്റ്നസ് നിലനിർത്താൻ സാധാരണ ദിവസങ്ങളിൽ സ്മൂത്തി കഴിക്കാറുണ്ട്. എന്നാൽ, വ്രതാനുഷ്ഠാന സമയത്ത് ഫ്രൂട്ട് സ്മൂത്തിയുടെ പങ്ക് അതിലും പ്രധാനമാണ്. ദീർഘ വ്രതാനുഷ്ഠാന സമയങ്ങളിൽ ഫ്രൂട്ട് സ്മൂത്തി കുടിക്കുന്നത് ആരോഗ്യവും ഊർജ്ജവും നിലനിർത്താൻ സഹായിക്കും.

വ്രതാനുഷ്ഠാന സമയങ്ങളിൽ ഊർജം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം പഴച്ചാർ കഴിക്കുക എന്നതാണ്. മാതളനാരങ്ങ ജ്യൂസ്, പൈനാപ്പിൾ ജ്യൂസ് തുടങ്ങി വിവിധ പഴങ്ങൾ ജ്യൂസ് രൂപത്തിൽ കുടിക്കുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇത് ശരീരത്തെ നിർജ്ജലീകരണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

വാഴപ്പഴത്തിൽ നിന്ന് ഉണ്ടാക്കുന്ന ഷേക്ക് ഊർജദായകമാണ്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഊർജം നൽകുന്നു. ബനാന ഷേക്ക് കുടിച്ചാൽ പെട്ടെന്ന് ഉന്മേഷം തോന്നും.

Advertisment