Advertisment

വെള്ളരിക്ക കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ നോക്കാം..

New Update

ഒരു വെള്ളരിക്കയില്‍ ഏകദേശം 8 കലോറി അടങ്ങിയിട്ടുണ്ട്. അവയില്‍ കുറച്ച്‌ അളവില്‍ വിറ്റാമിന്‍ കെ, എ എന്നിവയുണ്ട്.മലബന്ധം ഒഴിവാക്കാനും ദഹനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഫൈബര്‍ ബൂസ്റ്റും വെള്ളരിക്കയിലുണ്ട് . വെള്ളരിക്കയിലെ വിറ്റാമിന്‍ കെ രക്തം കട്ടപിടിക്കുന്നതിനും എല്ലുകളെ ആരോഗ്യകരവും ശക്തവുമാക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ എ കാഴ്ചശക്തിയെ സഹായിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്.

Advertisment

publive-image

ശരീരത്തിലെ രോഗങ്ങളെയും അസുഖങ്ങളെയും അകറ്റി നിര്‍ത്താനും സഹായിക്കുന്ന ബീറ്റാ കരോട്ടിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് വെള്ളരി. സൂര്യതാപവും വീക്കവും ലഘൂകരിക്കാനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ചേരുവകളിലൊന്നാണ് വെള്ളരിക്ക.

എന്നിരുന്നാലും, വെള്ളരിയെക്കുറിച്ചുള്ള ധാരാളം ഗവേഷണങ്ങള്‍ അവയുടെ ദോഷവശങ്ങളെ കുറിച്ചും പറയുന്നു. നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍പ്പോലും വേവിച്ച ഭക്ഷണത്തോടൊപ്പം അസംസ്കൃത വെള്ളരിക്ക കഴിക്കരുതെന്ന് പല പോഷകാഹാര വിദഗ്ധര്‍ പറയുന്നു.

വെള്ളരിക്കയില്‍ കുക്കുര്‍ബിറ്റാസിന്‍, ടെട്രാസൈക്ലിക് ട്രൈറ്റര്‍പെനോയിഡുകള്‍ എന്നിവയുണ്ട്. പച്ചക്കറികളില്‍ കയ്പേറിയ രുചി ഉണ്ടാക്കുന്ന വിഷവസ്തുക്കളുണ്ട്. അസംസ്കൃതവും വേവിക്കാത്തതുമായ വെള്ളരി, പാകം ചെയ്ത ഭക്ഷണത്തോടൊപ്പം ചേര്‍ക്കുന്നത് ദഹനം വൈകുന്നതിന് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

Advertisment