Advertisment

ഉച്ചയൂണിന് ശേഷം ഉറങ്ങുന്നവരാണോ നിങ്ങൾ?എങ്കിൽ ഗുണങ്ങൾ അറിഞ്ഞൊള്ളു…

New Update

ഉച്ചയൂണിന് ശേഷം ഒരു ഉറക്കം എല്ലാ മലയാളികൾക്കും ഏറെ ഇഷ്ടുമുള്ള കാര്യമാണ്.ചിലപ്പോഴെങ്കിലും ഇങ്ങനെ ഉറങ്ങുന്ന ചെറുപ്പക്കാരെ കുറ്റം പറയുന്ന മാതാപിതാക്കളുമുണ്ട് ഈ നാട്ടിൽ. പക്ഷെ ചെറുപ്പക്കാർ ഉച്ചയ്ക്ക് ഉറങ്ങുന്നത് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. മധ്യസമയത്തുള്ള ഈ ഉറക്കം ഓർമ്മ ശക്തി, ജോലിയിൽ മികച്ച പ്രകടനം, മാനസികാവസ്ഥ, ജാഗ്രത, സമ്മർദ്ദം കുറയ്ക്കൽ എന്നിവയ്ക്ക് സഹായിക്കും.

Advertisment

publive-image

​നല്ല ഹൃദയാരോഗ്യത്തിന് ഉച്ചയുറക്കം മികച്ചതാണ്. ഉയർന്ന ബിപി ഉള്ള ആളുകൾ ഉച്ചയ്ക്ക് ഉറങ്ങുന്നത് പലപ്പോഴും അവരുടെ ബിപിയ്ക്ക് നിയന്ത്രണത്തിലാക്കാൻ സഹായിക്കും. പ്രമേഹം, പിസിഒഡി, തൈറോയ്ഡ്, കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നവർ എന്നിവരുടെ ഹോർമോൺ ബാലൻസ് നിലനിർത്താനും ഇത് സഹായിക്കും. ദഹനപ്രക്രിയ നല്ലതാക്കാനും ഉറക്കം വളരെ അത്യാവശ്യമാണ്. രാത്രി കാലങ്ങളിൽ ഉറക്കക്കുറവ് അനുഭവിക്കുന്നവർക്കും ഉച്ചയുറക്കം നല്ലതാണ്. രോഗങ്ങളിലും നിന്നും മറ്റ് വർക്കൗട്ട് ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷ നേടാനും ഉറക്കം നല്ലതാണ്.

​ഉച്ച മയക്കത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

പൊതുവെ ഉച്ചയൂണ് കഴിഞ്ഞ് ഉറങ്ങുന്നത് സന്തോഷകരമായ കാര്യമാണെങ്കിലും ഉറങ്ങുന്നകിന് ചില രീതികളുണ്ട്. വെറുതെ കിടന്ന് അങ്ങ് ഉറങ്ങുന്നതും ആരോ​ഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് സത്യം. വൈകിട്ട് 4 മണി മുതൽ 7 മണിവരെ കിടന്നുറങ്ങാൻ പാടില്ല. ഉച്ച ഭക്ഷണത്തിന് ശേഷം ചായ, കാപ്പി, സിഗരറ്റ്, ചോക്ലേറ്റ് തുടങ്ങിയ ഉത്തേജക പദാർത്ഥങ്ങൾ ഉച്ചഭക്ഷണത്തിന് ശേഷം കഴിക്കുന്നത് നല്ലതല്ല. ഉറങ്ങുന്നതിന് മുൻപ് ഫോണിൽ കളിക്കുന്നതും ഉറക്കത്തിന് നല്ലതല്ല, ഇത് നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാൻ കാരണമാകും. ഒരേ സമയം 30 മിനിറ്റിൽ കൂടുതൽ ഉറങ്ങുന്നതും ഉച്ച മയക്കത്തിൽ നല്ലതല്ല. ടിവി കണ്ട് ഉറങ്ങുന്നതും ആരോ​ഗ്യത്തിന് അത്ര നല്ലതല്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Advertisment