Advertisment

രാത്രി ചൂടുവെള്ളത്തിൽ കുളിച്ചാലുള്ള ആരോ​ഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

New Update

മലയാളികളുടെ കുളിപ്രിയം ഏറെ പ്രസിദ്ധമാണ്. നിത്യവും രണ്ടുനേരവും കുളിച്ചില്ലെങ്കില്‍ നമുക്ക് തൃപ്തി വരില്ല. ഒരു മനുഷ്യന്റെ വ്യക്തിശുചിത്വത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ് കുളി എന്നത്.അതുകൊണ്ട് തന്നെ ഇതിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോപ്രമൈസിനും നില്‍ക്കരുത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയും നമുക്ക് കുളി നിര്‍ബന്ധമുള്ളതാണ്.എന്നാല്‍ രാത്രിയിലെ കുളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇക്കാര്യം നിങ്ങൾക്കറിയാമോ? നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തണമെങ്കില്‍ രാത്രിയില്‍ കുളിക്കുന്നത് നല്ല ഒരു വഴിയാണ് എന്നുള്ളത്. രാത്രിയില്‍ കുളിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ ഉണ്ടാവുന്നതുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

Advertisment

publive-image

നന്നായി ഉറങ്ങാം

രാത്രിയിലെ കുളി മികച്ച ഉറക്കം നല്‍കുന്നതിന് ഏറ്റവും മികച്ചതാണ്. കുളിക്കുന്നതിലൂടെ ശരീര താപനിലയെ കൃത്യമാക്കുന്നതിന് സഹായിക്കുന്നത്. കിടക്കാന്‍ പോവുന്നതിന് മുന്‍പ് അതുകൊണ്ട് തന്നെ ഇളം ചൂടുവെള്ളത്തില്‍ ഒന്ന് കുളിക്കുന്നത് നല്ലതാണ്. ഇത് ഗാഢനിദ്രയിലേക്കും നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇടക്കിടെയുണ്ടാവുന്ന ഉറക്കം ഞെട്ടലുകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നതാണ് കുളിയെന്നാണ് പഠനങ്ങൾ പറയുന്നത്.

വ്യക്തിശുചിത്വത്തിന്

വ്യക്തിശുചിത്വം വര്‍ദ്ധിക്കുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് കുളി. പകല്‍ കുളിക്കുന്നതിനേക്കാള്‍ രാത്രിയില്‍ തന്നെയാണ് കുളിക്കുന്നത് ഏറ്റവും നല്ലത്. പല വിധത്തിലുള്ള ആരോഗ്യാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് രാത്രിയിലെ കുളി. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. പകല്‍ നിങ്ങള്‍ എടുത്ത എല്ലാ കഠിനമായ വിയര്‍പ്പ് അണുക്കളോടും കൂടി ഉറങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് കുളിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും.

അലര്‍ജി രോഗങ്ങള്‍ പമ്പ കടക്കും

അലര്‍ജി രോഗങ്ങള്‍ ഉള്ളവരാണെങ്കിൽ അത് മാറാൻ ഏറ്റവും നല്ലതാണ് രാത്രിയിലെ കുളി. അതുകൊണ്ട് തന്നെ ആരോഗ്യം കുറക്കുകയല്ല കൂട്ടുകയാണ് രാത്രികുളി എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ പ്രധാനപ്പെട്ടത് തന്നെയാണ്. ഇന്നത്തെ ജീവിത ശൈലിയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. എന്നാല്‍ എത്ര വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്ന ആളാണെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി രാത്രിയിലെ കുളി സഹായിക്കും.

രക്തസമ്മർദ്ദവും, മാനസിക സമ്മർദ്ദവും ഉണ്ടാകില്ല

രാത്രി കുളിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിച്ച് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് പെട്ടെന്ന് തന്നെ സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ടെന്ന് ഇങ്ങനെ ചെയ്തു തുടങ്ങി രണ്ട് ദിവസം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാനും സാധിക്കും. മാനസിക സമ്മര്‍ദ്ദം എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് രാത്രി കുളി ശീലമാക്കാവുന്നതാണ്.

Advertisment