Advertisment

സുലൈമാനിയുടെ ആരോ​ഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

New Update

പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന കട്ടന്‍ ചായ ഇന്ത്യയില്‍ പലയിടത്തും, പ്രത്യേകിച്ച് കേരളത്തിലും പ്രസിദ്ധമായ ഒന്നാണ്. അറബി നാട്ടിലാണ് ഉത്ഭവമെങ്കിലും കേരളം കടമെടുത്ത തനതായ രുചിയാണ് സുലൈമാനി.രുചി മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ് സുലൈമാനി എന്ന പേരില്‍ പ്രത്യേക ചേരുവയോടെ തയ്യാറാക്കുന്ന കട്ടന്‍ ചായ.നാരങ്ങാനീര് ചേര്‍ത്തുണ്ടാക്കുന്നതാണ് ഇതിന്റെ ശരിയായ രുചിയെന്ന് പറയാം. ചിലര്‍ നാരങ്ങാനീര് ചേര്‍ക്കാതെയും ഇതുണ്ടാക്കുമെങ്കിലും ശരിയായ സുലൈമാനിയെന്നത് കട്ടന്‍ചായയില്‍ നാരങ്ങ കൂടി ചേരുമ്പോളാണ്. ഇതാണ് രുചിയ്ക്കും മണത്തിനുമൊപ്പം ഗുണവും വര്‍ദ്ധിപ്പിയ്ക്കുന്നത്. നാരങ്ങയ്ക്ക് പുറമേ പല തരം മസാലകളും ഇതില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന രീതിയുമുണ്ട്.ഇതില്‍ കറുവാപ്പട്ടയും തുളിസിയിലയുമെല്ലാം ചേര്‍ത്തും വ്യത്യസ്ത രീതികളില്‍ പലരും തയ്യാറാക്കാറുണ്ട്. പുതിയ, ഗ്രാമ്പൂ, ഇഞ്ചി, ഏലയ്ക്ക തുടങ്ങിയ വിവിധ വസ്തുക്കള്‍ ഇതില്‍ ചേര്‍ത്ത് തയ്യാറാക്കാറുണ്ട്.

Advertisment

publive-image

ദഹനത്തിനുള്ള കഴിവ്

ഇതിന്റെ ആരോഗ്യ പരമായ ഗുണങ്ങളില്‍ പ്രധാനപ്പെട്ടത് ദഹനത്തിനുള്ള കഴിവ് തന്നെയാണ്. ഇതിനാല്‍ തന്നെയാണ് കനത്തില്‍ ഭക്ഷണം കഴിച്ച ശേഷം ഇത് ഒരു ഗ്ലാസ് പലരും ശീലമാക്കുന്നത്. ഇത് പെട്ടെന്ന് ദഹനം നടക്കാനും വയറിന്റെ കനം കുറയ്ക്കാനും സഹായിക്കുന്ന ഒരു വഴിയാണ്.ഇതില്‍ ചേര്‍ക്കുന്ന നാരങ്ങയും മറ്റു മസാലകളുണ്ടെങ്കില്‍ ഇതും വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്.ഇത് ദഹനം എളുപ്പമാക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌ന പരിഹാരത്തിനും ഇതേറെ നല്ലതു തന്നെയാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് ഇത്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നതാണ് ഹൃദയത്തിന് ഗുണകരമാകുന്ന ഒന്ന്. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും പ്രമേഹ നിയന്ത്രണത്തിനുമെല്ലാം തന്നെ സഹായിക്കുന്ന ഒന്നാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നു.ഇതില്‍ ചേര്‍ക്കുന്ന നാരങ്ങയും മസാലകളുമെല്ലാം തന്നെ മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ നല്‍കുന്നവയാണ്. പ്രമേഹ രോഗികള്‍ക്ക് മധുരം ചേര്‍ക്കാതെ തന്നെ കറുവാപ്പട്ട ചേര്‍ത്തുണ്ടാക്കിയാല്‍ ഇത് സ്വാഭാവിക മധുരവും ഒപ്പം ആരോഗ്യവും നല്‍കുന്നു

നല്ല ഊര്‍ജവും ഉണര്‍വും

നല്ല ഊര്‍ജവും ഉണര്‍വും നല്‍കാന്‍ മികച്ചതാണ് സുലൈമാനി. ഇതിലെ തിയോഫിലിന്‍, കഫീന്‍ എന്നിവയും നാരങ്ങയുടെ ഗുണങ്ങളുമെല്ലാം ചേര്‍ന്ന് ഊര്‍ജവും ഉന്മേഷവും നല്‍കുന്നു. ഫ്‌ളേവനോയ്ഡുകളും ആന്റി ഓക്‌സിഡന്റുകളുമെല്ലാം തന്നെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു.ഇതില്‍ അടങ്ങിയിരിയ്ക്കുന്ന എല്‍-തിയാനിന്‍ എന്ന അമിനോ ആസിഡ് ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും തലച്ചോറിനെ ശാന്തമാക്കാനും നല്ല മൂഡ് നല്‍കാനുമെല്ലാം സഹായിക്കുന്നു.

ദഹനം, മെറ്റബോളിസം

ഇതില്‍ ചേര്‍ക്കുന്ന ചേരുവകളും പാല്‍ ചേര്‍ക്കുന്നില്ല എന്നതുമെല്ലാം തന്നെ തടി കുറയ്ക്കുക എന്ന ഗുണം കൂടി നല്‍കുന്ന ഒന്നാണ്. ദഹനം മെച്ചപ്പെടുത്തുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ഭക്ഷണത്തിന് ശേഷം ഇത് കുടിയ്ക്കുന്നത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതിനാല്‍ തന്നെ തടി കുറയ്ക്കുക എന്ന ഗുണം കൂടി നല്‍കുന്ന ഒന്നാണ്.

Advertisment