Advertisment

വിയർപ്പിനെ ഒഴിവാക്കാനായി ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

കനത്ത ചൂട് കാലത്ത് ശരീരം വിയർത്തൊലിക്കുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. വീട്ടിനുള്ളിലും പുറത്തും ഇങ്ങനെയുണ്ടാകാറുണ്ട്. എന്നാൽ ജോലിയ്ക്കായി മറ്റും പുറത്ത് പോകുമ്പോൾ അധികമായി വിയർത്ത് വസ്ത്രങ്ങൾ ശരീരത്തോട് ചേർന്ന് കിടക്കുന്നത് പലപ്പോഴും ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ കുരുക്കളും അലർജിയും അടക്കമുള്ള മറ്റ് ചർമ്മപ്രശ്നങ്ങൾ വേറെയും. അതിനാൽ ചൂടുകാലത്തും ശരീരതാപനില അധികമായി ഉയരാതെ വിയർപ്പിനെ ഒഴിവാക്കാനായി ചില കാര്യങ്ങൾ ശീലമാക്കാവുന്നതാണ്.

Advertisment

publive-image

ആദ്യമായി ചെയ്യേണ്ടത് നിങ്ങൾ അമിതമായി വിയർത്താലും ഒരിക്കലും കൈകൾ ഉപയോഗിച്ച് വടിച്ചു കളയാതിരിക്കുക എന്നതാണ്. മുഖത്തെ വിയർപ്പ് കൈകൊണ്ട് തുടയ്ക്കുന്നതടക്കമുള്ള രീതിയും മാറ്റുക. ഇതിന് പകരമായി എത്ര വിയർത്താലും ഉണങ്ങിയ തുണി ഉപയോഗിച്ച് മാത്രം വിയർപ്പൊപ്പുക. ഇത് വഴി അലർജിയും കുരുക്കളും പ്രതിരോധിക്കാനാകും. കൂടാതെ എപ്പോഴും ഉണങ്ങിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക.

പരമാവധി ഉച്ചസമയത്ത് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഇറുകിപിടിച്ച വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ശീലമാക്കുക. അതോടൊപ്പം മദ്യം, എരിവുള്ള ഭക്ഷണങ്ങൾ, മാംസാഹാരം എന്നിവ കഴിവതും ഒഴിവാക്കുക. മുഖത്ത് അമിതമായി വിയർപ്പ്, എണ്ണമയം എന്നിവ അടിയുന്നത് ഒഴിവാക്കാനായി ഫേഷ്യൽ ക്ളെൻസറുകളും ഉപയോഗിക്കാവുന്നതാണ്.

Advertisment