Advertisment

പക്ഷാഘാതം അഥവാ സ്ട്രോക്കിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

New Update

നിത്യജീവിതത്തില്‍ നമുക്ക് വെല്ലുവിളിയായി വരുന്ന പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമുണ്ട്. ഇവയില്‍ അടിയന്തരമായി നാം ശ്രദ്ധ നല്‍കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ പ്രശ്നങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ പലപ്പോഴും നമ്മെ ബാധിക്കുന്ന അസുഖങ്ങളെ ലക്ഷണങ്ങള്‍ വച്ച് മനസിലാക്കുന്നതിനോ അതിന് പരിഹാരം കാണുന്നതിനോ വലിയൊരു വിഭാഗം ആളുകള്‍ക്കും കഴിയുന്നില്ല എന്നതാണ് സത്യം. ഹൃദയാഘാതം, പക്ഷാഘാതം (സ്ട്രോക്ക്), ക്യാൻസര്‍ പോലുള്ള ഗുരുതരമായ അവസ്ഥകളില്‍ പോലും രോഗം കണ്ടെത്താൻ വൈകുന്നതാണ് പിന്നീട് വലിയ സങ്കീര്‍ണത സൃഷ്ടിക്കുന്നത്.

Advertisment

publive-image

സ്ട്രോക്ക് എന്നാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ട് പോകുന്ന അവസ്ഥയാണ്. ചില സന്ദര്‍ഭങ്ങളില്‍ രോഗിക്ക് ഒരു സ്ട്രോക്ക് പോലും അതിജീവിക്കാൻ സാധിക്കാതെ വരാം. ചിലര്‍ സ്ട്രോക്കില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. ഇപ്പറഞ്ഞ കേസിലെ പോലെ അത് അറിയാതെ പോലും രക്ഷപ്പെടാം. എങ്കിലും സ്ട്രോക്ക് വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. സ്ട്രോക്കില്‍ നിന്ന് രക്ഷപ്പെട്ടാലും ബാക്കിയാകുന്ന തലച്ചോറിലെ പ്രശ്നങ്ങളും ഒട്ടും നിസാരമല്ല. പെരുമാറ്റ പ്രശ്നങ്ങള്‍, ശരീരം തളര്‍ന്നുപോകുന്ന അവസ്ഥ, സംസാരശേഷി നഷ്ടമാകുന്ന അവസ്ഥ തുടങ്ങി പല ഗൗരവമുള്ള പ്രശ്നങ്ങളും സ്ട്രോക്ക് മൂലമുണ്ടാകാം.

മുഖപേശികള്‍ പെട്ടെന്ന് തളര്‍ന്നുപോവുക, കോടിപ്പോവുക, കാലുകള്‍ തളര്‍ന്നുപോവുക, പെട്ടെന്ന് വീണുപോവുക, സംസാരിക്കാനോ ചലിക്കാനോ ഉള്ള പ്രയാസം, കാഴ്ചാപ്രശ്നങ്ങള്‍, ബാലൻസ് തെറ്റുന്ന അവസ്ഥ, ചിന്തകളില്‍ പ്രശ്നം എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം സ്ട്രോക്കിനെ സൂചിപ്പിക്കുന്നതാണ്.

Advertisment