Advertisment

ഈ പ്രായത്തിൽ കുട്ടിക്ക് ജന്മം നൽകിയാൽ ജനനവൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്ന് പഠനങ്ങൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഒരു കുട്ടിക്ക് ജന്മം നൽകാനുള്ള ശരിയായ പ്രായം ഏതെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. 23 നും 32 വയസ്സിനും ഇടയിൽ ആണ് ഒരു സ്ത്രീക്ക് കുഞ്ഞിനു ജന്മം നൽകാൻ പറ്റിയ പ്രായം. ഈ പ്രായത്തിൽ കുട്ടിക്ക് ജന്മം നൽകിയാൽ ജനനവൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കുറവായിരിക്കും.

Advertisment

publive-image

മാതാവാകാനുള്ള പ്രായവും ജനിതകമല്ലാത്ത ജനനവൈകല്യങ്ങളും തമ്മിലുള്ള ബന്ധം പഠനം പരിശോധിച്ചു. ഏറ്റവും കുറവ് ജനനവൈകല്യങ്ങൾ ഉണ്ടാകുന്ന പത്തുവർഷക്കാലം ഏതെന്ന് പരിശോധിച്ചപ്പോൾ 23നും 32 വയസ്സിനും ഇടയിൽ ആണ് കുഞ്ഞിനു ജന്മം നൽകാനുള്ള യോജിച്ച പ്രായമെന്ന് കണ്ടെത്തി. പിന്നീട് ഏറ്റവും കുടുതൽ റിസ്ക് ഉള്ള പ്രായം ഏതെന്ന് പരിശോധിച്ചു. 22 വയസ്സിൽ താഴെ പ്രായം ഉള്ളപ്പോൾ പ്രസവിക്കുന്നത് കുട്ടിക്ക് നോൺ ക്രോമസോമൽ വൈകല്യങ്ങൾക്കുള്ള സാധ്യത 20 ശതമാനം വർധിപ്പിക്കും. അതുപോലെ 32 വയസ്സിനു ശേഷം കുട്ടിക്ക് ജന്മം നൽകിയാൽ ജനനവൈകല്യങ്ങൾക്കുള്ള സാധ്യത 15 ശതമാനം കൂടുതലാണ്.

പ്രായം കുറഞ്ഞ അമ്മമാരുടെ ഗർഭസ്ഥശിശുക്കൾക്ക് കേന്ദ്രനാഡീവ്യവസ്ഥയ്ക്ക് അപാകതകൾ ഉണ്ടാകുന്നതായി കണ്ടു. 22 വയസ്സിൽ താഴെ പ്രായമുള്ളവരിൽ 25 ശതമാനമാണ് ഗർഭസ്ഥശിശുവിന് ജനനവൈകല്യം ഉണ്ടാകാൻ സാധ്യത. 20 വയസ്സില്‍ താഴെയുള്ളവരിൽ ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇതിലും അധികമാണ്. നാൽപതു വയസ്സു കഴിഞ്ഞ ഗർഭിണികളിൽ ആകട്ടെ ഗർഭസ്ഥശിശുവിന് കഴുത്ത്, തല, ചെവികൾ, കണ്ണുകൾ എന്നിവിടങ്ങളിൽ ജന്മനാവൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ‍ഡൗൺ സിൻഡ്രോം പോലുള്ള ജനിതകവൈകല്യങ്ങൾക്ക് അമ്മയാകുന്ന പ്രായവുമായി ബന്ധം ഉണ്ടെന്ന് മുൻപഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നോൺ ക്രോമസോമൽ വൈകല്യങ്ങളുടെ കാര്യത്തിൽ ഇനിയും പഠനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.

അമ്മമാരുടെ, പാരിസ്ഥിതികഘടകങ്ങളുമായുള്ള ദീർഘകാല സമ്പർക്കം മൂലം ജനിതകമല്ലാത്ത ജനനവൈകല്യങ്ങൾ കുട്ടികളിൽ ഉണ്ടാകുന്നുണ്ട്. വികസിത ലോകത്തിൽ ഗർഭധാരണത്തിനുള്ള പ്രായം ഒരുപാട് മാറിയതിനാൽ ഈ പഠനം ഏറെ പ്രാധാന്യമർഹിക്കുന്നു.

Advertisment