Advertisment

മഴക്കാലത്ത് കുട്ടികൾക്ക് രോഗം പിടിപെടാതെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം..

New Update

അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതു മൂലം കൊതുകുകൾ പരത്തുന്ന ഡെങ്കി, മലേറിയ, കോളറ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടും. ഈ ജലജന്യരോഗങ്ങൾ വർധിക്കുന്നത് കുട്ടികളിലും അണുബാധ ഉണ്ടാകാൻ സാധ്യത കൂട്ടും. ഇത്തരം രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഏറ്റവും പ്രധാനം പരിസരം ശുചിയായി സൂക്ഷിക്കുക എന്നതാണ്.

Advertisment

 

ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. കൊതുക് മുട്ടയിട്ട് പെരുകാതിരിക്കാൻ ഇത് സഹായിക്കും. മഴക്കാലത്ത് വളരെ സാധാരണമായ ഒരു ബാക്ടീരിയൽ രോഗമാണ് ലെപ്റ്റോസ്പൈറോസിസ്. ഇതും കെട്ടിക്കിടക്കുന്ന വെളളം മാറ്റിയാൽ തടയാൻ സാധിക്കും. കുട്ടികൾക്ക് കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകുവല ഉപയോഗിക്കണം. അതോടൊപ്പം കൊതുകുനാശിനികളും ഉപയോഗിക്കാം.

നീണ്ട കയ്യുള്ള ഷർട്ടുകളും നീളൻ പാന്റുകളും സോക്സുകളും കുട്ടികളെ ഇടീക്കുന്നതും കൊതുകിൽ നിന്ന് സംരക്ഷണമേകും. വ്യക്തിശുചിത്വം പാലിക്കേണ്ടതും പ്രധാനമാണ്. കൈകൾ ഇടയ്ക്കിടെ കഴുകാനും അതുപോലെ മഴ നനഞ്ഞാൽ ഉടനെ കുളിക്കണമെന്നും രക്ഷിതാക്കൾ കുട്ടികളോട് പറയേണ്ടതാണ്. ഇത് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.

കുട, മഴക്കോട്ട് ഇവ ഉപയോഗിക്കേണ്ടതും പ്രധാനമാണ്. തുടർച്ചയായി ഏറെ സമയം മഴ നനയുന്നത് പ്രതിരോധശക്തിയെ ദുർബലപ്പെടുത്തും. രോഗസാധ്യത കൂട്ടും. മഴക്കാലത്ത് ശരിയായ ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും അണുബാധകൾ അകറ്റുകയും ചെയ്യും.

നാരകഫലങ്ങൾ (citrus fruits), ഇലക്കറികൾ, ൈതര്, കൂൺ, ബെറിപ്പഴങ്ങൾ, ലീൻ മീറ്റ് ഇവയെല്ലാം കുട്ടികൾക്ക് നൽകണം. ഇത് പ്രതിരോധശേഷി വർധിപ്പിക്കും. ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. പനി, ജലദോഷം, ചുമ ഇവയുടെ ലക്ഷണങ്ങൾ കണ്ടാൽ കുട്ടിയെ സ്കൂളിൽ വിടാതെ വീട്ടിനുള്ളിൽ തന്നെ ഇരുത്തുക. ഇത് രോഗശമനം വേഗത്തിലാക്കുന്നതോടൊപ്പം മറ്റ് കുട്ടികൾക്ക് രോഗം പകരാതെ തടയുകയും ചെയ്യും.

Advertisment