Advertisment

കണ്ണിന് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..

New Update

 ആവശ്യത്തിന് ഉറക്കം കിട്ടാത്തതും മാനസിക സമ്മര്‍ദ്ദം, മോശം ഭക്ഷണം തുടങ്ങിയവയുമൊക്കെ കണ്ണിന് ചുറ്റുമുള്ള കരിവാളിപ്പിന് കാരണമാണ്. ഈ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ജീവിതക്രമത്തില്‍ കാര്യമായ മാറ്റം വരുത്തണം.

Advertisment

publive-image

ത്രിഫല - അര ടീസ്പൂണ്‍ ത്രിഫലപ്പൊടു കുറച്ച് വെള്ളത്തില്‍ കുതിര്‍ത്തി പേസ്റ്റ് ആക്കണം. ഇത് കണ്ണിന് താഴെ പുരട്ടി 10-15 മിനിറ്റ് വയ്ക്കണം. തണുത്ത വെള്ളം കൊണ്ട് കഴുകി കളയാം. പിഗ്മെന്റേഷന്‍ കുറയ്ക്കാനും കണ്ണിലെ കരുവാളിപ്പ് മാറ്റാനും ത്രിഫല നല്ലതാണ്.

കറ്റാര്‍വാഴ - കറ്റാര്‍വാഴയുടെ ജെല്‍ എടുക്ക് കണ്ണിന് ചുറ്റും പുരട്ടാം. 10-15 മിനിറ്റിന് ശേഷം കഴുകികളയാം. കറ്റാര്‍വാഴയുടെ മോയിസ്ച്ചറൈസിങ് ഗുണം വീക്കം കുറയ്ക്കാനും കരുവാളിപ്പ് മാറ്റാനും സഹായിക്കും.

വെള്ളരിക്ക - തണുത്ത വെള്ളരിക്കാ കഷ്ണം കണ്ണിന് മുകളില്‍ വയ്ക്കാം. കണ്ണുകളടച്ച് 10 മിനിറ്റ് വിശ്രമിക്കുകയുമാകാം. കണ്ണിന് ചുറ്റുമുള്ള കരിവാളിപ്പ് മാറ്റാനും വീക്കം കുറയ്ക്കാനുമുള്ള ആന്റിഓക്‌സിഡന്റുകള്‍ വെള്ളരിക്കയില്‍ അടങ്ങിയിട്ടുണ്ട്.

മഞ്ഞള്‍ - ഒരു ടീസ്പൂണ്‍ മഞ്ഞപ്പൊടി ഏതാനും തുള്ള പൈനാപ്പിള്‍ ജ്യൂസുമായി കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് ചുറ്റും പുരട്ടാം. 10-15 മിനിറ്റിന് ശേഷം കഴുകിക്കളയാം. മഞ്ഞളിന്റെ ആന്റി ഇന്‍ഫഌമേറ്ററി ഗുണങ്ങള്‍ വീക്കം കുറയ്ക്കാനും നിഫവ്യത്യാസം അകറ്റാനും സഹായിക്കും.

ആല്‍മണ്ട് ഓയില്‍ - ഉറങ്ങുന്നതിന് മുമ്പ് കണ്ണുകള്‍ക്ക് താഴെ ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ച് കുറച്ചുനേരം മൃദുവായി മസാജ് ചെയ്യുക. ഈ എണ്ണയുല്‍ വിറ്റാമിന്‍ ഇ ഉണ്ട്. ഇത് കണ്ണുകള്‍ക്ക് താഴെയുള്ള അതിലോലമായ ചര്‍മ്മത്തെ പോഷിപ്പിക്കുകയും കരുവാളിപ്പ് കുറയ്ക്കുകയും ചെയ്യും.

റോസ് വാട്ടര്‍ - തണുത്ത റോസ് വാട്ടര്‍ പഞ്ഞിയില്‍ കുതിര്‍ത്തി കണ്ണുകളില്‍ വയ്ക്കാം. 10-15 മിനിറ്റ് ഇങ്ങനെ വയ്ക്കണം. ഇത് വീക്കം മാറാനും കരുവാളിപ്പ് കുറയാനും നല്ലതാണ്.

ഉലുവ - തലേദിവസം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത ഒരു ടീസ്പൂണ്‍ ഉലുവ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഇത് കണ്ണുകള്‍ക്ക് താഴെ പുരട്ടണം. ഇങ്ങനെ 15 മുതല്‍ 20 മിനിറ്റ് വയ്ക്കണം. ഉലുവയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫഌമേറ്ററി ഗുണങ്ങളുണ്ട്. ഇത് കരുവാളിപ്പ് കുറയ്ക്കും.

പുതിന ഇല - പുതിനയില ചതച്ച് നീരെടുത്ത് ഇത് കണ്ണുകള്‍ക്ക് ചുറ്റും പുരട്ടണം. 10- 15 മിനിറ്റ് വച്ചതിന് ശേഷം കഴുകാം.

പാല്‍ - ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിന്‍ എ, ബി6 എന്നിവയും പാലില്‍ കാണപ്പെടുന്നു. പുതിയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ചര്‍മ്മത്തെ പാല്‍ സഹായിക്കും. കരുവാളിപ്പ് മാറ്റാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി12 പാലില്‍ ധാരാളമുണ്ട്. പാലില്‍ അടങ്ങിയിട്ടുള്ള സെലിനിയം ചര്‍മ്മത്തിന്റെ പുറത്തെ പാളിയില്‍ വികസിക്കുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന്  സംരക്ഷണം നല്‍കുകയും ചെയ്യും.

Advertisment