Advertisment

ശരീരത്തിൽ കാൽസ്യത്തിന്‍റെ കുറവ് നികത്താന്‍ ചെയ്യേണ്ട കാര്യങ്ങൾ അറിയാം..

New Update

ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങള്‍ നേടാനായി മറ്റ് പല ഭക്ഷണ സാധനങ്ങളും ആഹാരക്രമത്തില്‍  ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. നമ്മുടെ ശരീരത്തില്‍ കാത്സ്യത്തിന്‍റെയും പാലില്‍ നിന്നും ലഭിക്കുന്ന മറ്റ് പോഷകങ്ങളുടെയും കുറവ് നികത്താന്‍ സഹായിയ്ക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയാം.

Advertisment

publive-image

ബദാമിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു പഠനമനുസരിച്ച്, ഒരു കപ്പ് ബദാമിൽ 300 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ബദാം മിൽക്ക് ഷേക്ക്, ബദാം ബട്ടർ അല്ലെങ്കിൽ ബദാം കുതിര്‍ത്തും കഴിയ്ക്കാം. പച്ച ഇലക്കറികൾ പല വിധത്തിലാണ് നമുക്ക് ഗുണം ചെയ്യുന്നത്. പല പച്ച ഇലക്കറികളും കാൽസ്യത്തിന്‍റെ നല്ല ഉറവിടങ്ങളാണ്. ഇലക്കറികൾ കഴിക്കുന്നതിലൂടെ പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത കുറയുന്നു

വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസ്യം, അയഡിൻ, അമിനോ ആസിഡുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുള്ള പോഷക സമ്പുഷ്ടമായ പഴമാണ് ഓറഞ്ച്. ദിവസവും ഓറഞ്ച് കഴിക്കുന്നതിലൂടെ ഗുരുതരമായ പല രോഗങ്ങളെയും മറികടക്കാം.പാലില്‍ അടങ്ങിയിരിയ്ക്കുന്നതിലും അധികം കാത്സ്യം എള്ളില്‍ അടങ്ങിയിട്ടുണ്ട്.  ഇത് കൂടാതെ, വിറ്റാമിൻ ബി6, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, ഫൈബർ, ട്രിപ്റ്റോഫാൻ എന്നിവയും എള്ളിൽ അടങ്ങിയിട്ടുണ്ട്.

സോയ പാല്‍ ഏറെ പോഷക സമ്പന്നമാണ്.  ഇതില്‍ വിറ്റാമിൻ ഡി, ഇരുമ്പ്, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്തുന്നു. കൂടാതെ, ഇതിൽ  കലോറി കുറവായതിനാല്‍ സോയ മിൽക്ക് കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കില്ല. മാത്രമല്ല എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.ഓട്‌സ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കാൽസ്യത്തിന്‍റെ കുറവ് നികത്താം. പ്രഭാതഭക്ഷണത്തിലും വൈകുന്നേരത്തെ ലഘുഭക്ഷണത്തിലും ഓട്സ് കഴിക്കാം. ഓട്‌സ് വയറിനും എല്ലുകൾക്കും ഗുണം ചെയ്യും.ഗ്രീൻ ബീൻസ് പ്രോട്ടീൻ, ഫൈബർ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.

Advertisment