Advertisment

ചർമം ചെറുപ്പമായിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ അറിയാം..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മേക്കപ്പിന്റെയും മറ്റ് കെമിക്കൽ വസ്തുക്കളുടെയും നിരന്തരമായുള്ള ഉപയോഗം ചർമത്തെ വേഗത്തിൽ പ്രായമുള്ളതാക്കി മാറ്റുന്നു. ചർമത്തിന്റെ സ്വഭാവിക സൗന്ദര്യം ഇല്ലാതാക്കി ചുളിവുകൾ വീഴുന്നതിനും തിളക്കം നഷ്ടപ്പെടുന്നതിനുമെല്ലാം ഇവ കാരണമാകും. അങ്ങനെ പലപ്പോഴും മുഖത്ത് യഥാർഥ പ്രായത്തേക്കാൾ കൂടുതൽ പ്രായം തോന്നുകയും ചെയ്യും. എന്നാൽ അകാല വാര്‍ധക്യം തടയാൻ ചില എളുപ്പവഴികളുണ്ട്.

Advertisment

publive-image

ചർമത്തിനു തിളക്കവും മൃദുത്വവും നൽകാൻ വളരെ മികച്ച ഒന്നാണ് ഒലിവ് ഓയില്‍. ഒരു സ്പൂൺ വെണ്ണയും അതേ അളവിൽ ഒലിവ് ഓയിലും എടുക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. നല്ലതുപോലെ മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. അകാലവാര്‍ധക്യത്തെ തടയാനുള്ള മികച്ച മാർഗമാണിത്.ബ്ലാക് ഹെഡ്‌സും വൈറ്റ് ഹെഡ്സും നീക്കി ചർമത്തെ കൂടുതൽ തിളക്കമുള്ളതാക്കി തീർക്കാൻ സഹായകമാണ് ഉപ്പും വെണ്ണയും. ഇവ രണ്ടും ഒരേ അളവിലെടുത്ത് പരസ്പരം യോജിപ്പിച്ച ശേഷം മുഖത്ത് തേച്ചു പിടിപ്പിക്കാം. മികച്ച ഒരു സ്ക്രബ് കൂടിയാണിത്. ചുളിവുകൾ ഇല്ലാതാക്കാനും വളരെ സഹായകം.

മുഖത്തെ ചുളിവുകളെ ഇല്ലാതാക്കുന്നതിനുള്ള മികച്ച മാർഗമാണ് വെണ്ണയും പാലും. ഇവ രണ്ടും പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. ചർമത്തിനു വില്ലനാകുന്ന പല പ്രശ്നങ്ങളും അകറ്റി ചർമം തിളങ്ങുന്നതിനും ചുളിവുകൾ ഇല്ലാതാകുന്നതിനും ഇത് സഹായിക്കും. പാൽപ്പാടയും വെണ്ണയും സമം കലർത്തി ചർമത്തിൽ തേക്കുന്നതും വളരെ നല്ലതാണ്.തൈരും വെണ്ണയും സമം കലർത്തി മുഖത്തു തേച്ചു പിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ഇത് വരണ്ട ചർമം എന്ന പ്രതിസന്ധി മാറ്റുന്നതിനുള്ള മികച്ച മാര്‍ഗമാണ്.

മായം കലരാത്ത വെളിച്ചെണ്ണയും അൽപം വെണ്ണയും തമ്മിൽ യോജിപ്പിച്ച് മുഖത്തും ശരീരഭാഗങ്ങളിലും പുരട്ടുന്നതു നല്ലതാണ്. പത്തോ പതിനഞ്ചോ മിനിറ്റ് മസാജ് ചെയ്തതിനു ശേഷം കഴുകി കളയാം. അകാലവാർധക്യത്തിനും വരണ്ട ചർമത്തിനുമുള്ള മികച്ച പരിഹാരമാണിത്അഞ്ചോ ആറോ ബദാം പൊടിച്ചെടുത്ത് അതിലേക്ക് വെണ്ണ ചേർത്തിളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് നല്ലതുപോലെ തേച്ചു പിടിപ്പിച്ച് പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.

ഒന്നോ രണ്ടോ സ്പൂൺ കാരറ്റ് നീരും അതിന്റെ നേര്‍പകുതി അളവിൽ വെണ്ണയുമെടുത്ത് യോജിപ്പിച്ച് ചർമത്തിൽ തേച്ചു പിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകി കളയാം. ചർമത്തിന്റെ നിറം വർധിപ്പിക്കുന്നതിനും അകാലവാർധക്യത്തെ തടയുന്നതിനുമുള്ള മികച്ച മാര്‍ഗമാണിത്.  സൗന്ദര്യസംരക്ഷണത്തിൽ എപ്പോഴും മുന്നിൽ നിൽക്കുന്നതാണ് പപ്പായ. നന്നായി പഴുത്ത പപ്പായ ഉടച്ച് വെണ്ണയ്ക്കൊപ്പം കലർത്തി മുഖത്തും കഴുത്തിലും കൈകളിലും തേച്ചു പിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റ് മസാജ് ചെയ്തതിനു ശേഷം കഴുകി കളയാം. ഇത് ചർമം മൃദുവാകാനും ചുളിവുകൾ ഇല്ലാതാക്കാനും സഹായകമാണ്.

Advertisment