Advertisment

നിങ്ങൾ വീട്ടിൽ വാങ്ങുന്ന ചിക്കൻ 'ഫ്രഷ്' ആണോ എന്ന് തിരിച്ചറിയാൻ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മതി

New Update

വീട്ടില്‍ ചിക്കൻ തയ്യാറാക്കുമ്പോള്‍ നാം അത് മിക്കവാറും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ഫ്രോസണ്‍ ചിക്കനും ഫ്രഷ് ചിക്കനും വരാം. ഫ്രഷ് ചിക്കനാണെങ്കിലും അത് കടകളില്‍ നിന്ന് വാങ്ങിക്കുമ്പോള്‍ വിശ്വാസത്തിന്‍റെ പുറത്താണ് നാം വാങ്ങിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ഫ്രഷ് ആണോ എന്ന് മനസിലാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

Advertisment

പച്ച ചിക്കന് നേരിയ പിങ്ക് നിറമായിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നെ നെയ്യിന്‍റെ വെളുത്ത നിറവും കാണാം. എന്നാല്‍ അല്‍പം പഴകിയ ചിക്കൻ ആണെങ്കില്‍ ഇതിന്‍റെ നിറത്തില്‍ വ്യത്യാസം കാണാം. നേരിയ രീതിയില്‍ ചാരനിറം കലര്‍ന്നതാണെങ്കിലാണ് പഴകിയ ചിക്കൻ ആണെന്ന് മനസിലാവുക. അതുപോലെ സാധാരണ കാണുന്ന നിറം തന്നെ വിളര്‍ത്ത്, അല്‍പം മഞ്ഞ കയറിയിട്ടുണ്ടെങ്കിലും അത് പഴകിയതാണെന്ന് മനസിലാക്കാം.

ചിക്കന്‍റെ കഷ്ണങ്ങളുടെ ഘടന- അല്ലെങ്കില്‍ പ്രകൃതവും പഴക്കം വിലയിരുത്താൻ കണക്കാക്കാവുന്നതാണ്. തൊടുമ്പോള്‍ 'സില്‍ക്കി' ആയും (മിനുസത്തോടെ ) മൃദുവായും ഇരിക്കുന്നതാണെങ്കില്‍ ചിക്കൻ ഫ്രഷ് ആണെന്ന് കണക്കാക്കാം. മറിച്ച് തൊടുമ്പോള്‍ ഒട്ടുന്നതായി തോന്നുകയാണെങ്കില്‍ നന്നായി കഴുകി നോക്കിയ ശേഷവും ഇതുതന്നെ തോന്നുന്നുവെങ്കില്‍ അത് പഴക്കം കയറിയതാണെന്ന് മനസിലാക്കാം.

publive-image

ചിക്കന്‍റെ ഗന്ധത്തിലും പഴക്കം ചെന്നാല്‍ വ്യത്യാസമുണ്ടായിരിക്കും. സാധാരണഗതിയില്‍ പച്ച ചിക്കന് അങ്ങനെ കുത്തുന്ന ഗന്ധമൊന്നും ഉണ്ടായിരിക്കില്ല. എന്നാല്‍ പഴക്കം ചെന്നതാണെങ്കില്‍ നല്ലരീതിയില്‍ രൂക്ഷമായ മാംസഗന്ധം വരാം. ഇതിനര്‍ത്ഥം ചിക്കനില്‍ രോഗാണുക്കള്‍ അധികരിച്ച് അത് ഉപയോഗപ്രദമല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു എന്നാണ്.

കടകളില്‍ നിന്ന് ചിക്കൻ വാങ്ങിക്കുമ്പോള്‍ അവര്‍ ഫ്രഷ് ആണെന്ന് പറഞ്ഞാലും അതില്‍ ഐസിന്‍റെ അംശമുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. ഫഅരോസണ്‍ ചിക്കനും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഐസ് കാര്യമായി ഇട്ടതാണെങ്കില്‍ മാംസത്തിന് പഴക്കം വന്നതാണെന്ന് മനസിലാക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ ചിക്കൻ വല്ലാതെ പരുക്കനായിരിക്കുന്നുവെങ്കിലും ഇത് ഐസില്‍ ഏറെ സൂക്ഷിച്ചതാണെന്ന് മനസിലാക്കാം.

ചിക്കനില്‍ നിറവ്യത്യാസം വരുന്നത് പോലെ തന്നെ വെവ്വേറെ നിറങ്ങില്‍ ചെറിയ കുത്തുകള്‍ കണ്ടാലും ഇത് ഉപയോഗയോഗ്യമല്ലെന്ന് മനസിലാക്കാം. വെളുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ മാംസത്തില്‍ കുത്തുകള്‍ കാണുകയാണെങ്കില്‍ ചിക്കന്‍ നല്ലതുപോലെ പരിശോധിക്കുക.

Advertisment