Advertisment

'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ കേരള അഗ്രികൾച്ചർ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം മർച്ചൻ്റ്സ് അസോസ്സിയേഷൻ ജില്ലാ സെക്രട്ടറി ടി.സി രാജു നിർവ്വഹിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കേരളിയ സമൂഹത്തെ ആകെ കൃഷിയിലേക്കിറക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കേരള അഗ്രികൾച്ചർ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കെഎഎംഎസ്എഫ്) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം മർച്ചൻ്റ്സ് അസോസ്സിയേഷൻ ജില്ലാ സെക്രട്ടറി റ്റി.സി.രാജു നിർവ്വഹിച്ചു.

പ്രചാരണത്തിൻ്റെ ഭാഗമായി തൊടുപുഴയിൽ പച്ചക്കറിവിത്തുകളുടെ വിതരണവും, മാതൃകാ

കർഷകൻ സെബാസ്റ്റ്യൻ വടക്കേമുറിയെ ആദരിക്കുകയും ചെയ്തു.

പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുക, ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക, പരമ്പരാഗത നാടൻ വിത്തിനക്കൾ സംരക്ഷിക്കുക എന്നിവയ്ക്ക് വേണ്ടി പരിമിതമായ സ്ഥലത്ത് പോലും കൃഷി പരിപോഷിപ്പിക്കുന്ന ഒരു സെൻ്റിലേ പച്ചക്കറി കൃഷി, മട്ടുപ്പാവിലെ കൃഷി, വീട്ടുവളപ്പിലെ പോഷകത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങളെ സംബസിച്ച് സർക്കാർ ജീവനക്കാരുടെയും, പൊതുജനങ്ങളുടെയും ഇടയിലും അവബോധം സൃഷ്ടിക്കുകയാണ് കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) ഈ പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

കാംസഫ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് ബിനു വി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗം മർച്ചൻറ് അസ്സോസ്സിയേഷൻ പ്രസിഡൻ്റ് രാജു തരണിയിൽ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ഇടുക്കി ജില്ലാ പ്രിസിഡൻ്റ് ആർ ബിജുമേൻ മാതൃകാ കർഷകനും നാടൻ വിത്തിനങ്ങളുടെ സംരക്ഷകനുമായ സെബാസ്റ്റ്യൻ വSക്കേമുറിയെ മൊമൻ്റോ നൽകി ആദരിച്ചു.

യോഗത്തിൽ ഇടുക്കി ആത്മ പ്രോജക്ട് ഡയറക്ടർ ആൻസി തോമസ് പദ്ധതി വിശദീകരണവും, ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം ഓ കെ അനിൽകുമാർ, കാംസാഫ് സംസ്ഥാന സെക്രട്ടറി എ കെ സുഭാഷ്, എൻ.എസ് ഇബ്രാഹിം, തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യോഗത്തിന് സിഎ ശിവൻ സ്വാഗതവും ജോമോൻ തോമസ് നന്ദിയും പറഞ്ഞു.

Advertisment