Advertisment

കർഷകർക്ക് സാമൂഹ്യ ക്ഷേമ പെൻഷനുകൾ നിഷേധിക്കുന്നത് പ്രതിഷേധാർഹം - കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: രണ്ടേക്കറിലധികം കൃഷിഭൂമിയുള്ള കർഷകർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നിഷേധിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു.

രണ്ടേക്കറിൽ അധികം കൃഷിഭൂമിയുള്ള ഉള്ള വ്യക്തിക്ക് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൽകേണ്ടതില്ല എന്ന 2022 ഏപ്രിൽ 14 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ഈ നടപടി എന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നത്.

രണ്ട് ഏക്കർ കൃഷിഭൂമിയുള്ള കർഷകന് ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കുന്ന ആദായം കൊണ്ട് നിത്യവൃത്തി കഴിയ്ക്കുവാൻ പോലും തികയുന്നില്ല. കൃഷിക്കായി എടുത്ത ബാങ്ക് വായ്പ പോലും കൃത്യസമയത്ത് തിരിച്ചടയ്ക്കുവാൻ കഴിയുന്നില്ല. കർഷകരിൽ ഏറിയപങ്കും ജപ്തി ഭീഷണിയുടെ നിഴലിലാണ്.

കർഷകരെ ദ്രോഹിക്കുന്ന ഇത്തരം നിലപാട് അംഗീകരിക്കാൻ കേരള കോൺഗ്രസ് എമ്മിന് കഴിയില്ല. കടത്തിൽ ജനിച്ച് കടത്തിൽ ജീവിച്ച് കടത്തിൽ മരിയ്ക്കുന്ന കർഷകന്റെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ഇത്തരം കരിനിയമങ്ങൾ പിൻവലിക്കുവാൻ സർക്കാർ തയ്യാറാവണം.

നമ്മുടെ നാടിനെ അന്നമൂട്ടുന്ന കർഷകന്റെ ജീവിതകാലം മുഴുവൻ ദുരിതമയമാണ്.യൗവ്വനവും ആരോഗ്യവും സമ്പത്തും കാർഷികവൃത്തിയ്ക്കായി ഹോമിച്ച്. ജീവിത സായാഹ്നത്തിൽ ലഭിക്കുന്ന തുച്ഛമായ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഇത്തരത്തിലുള്ള അശാസ്ത്രീയമായ മാനദണ്ഡപ്രകാരം നിഷേധിക്കുന്നത് കടുത്ത പ്രതിഷേധാർഹമാണെന്നും ജിമ്മി മറ്റത്തിപ്പാറ കുറ്റപ്പെടുത്തി.

കേരള കോൺഗ്രസ് എം പാർട്ടി ഇതിനെതിരെ സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എം സർക്കാരിന് നിവേദനം നൽകും. ഈ കരി നിയമത്തിനെതിരെ വേണ്ടിവന്നാൽ പാർട്ടി സമരരംഗത്ത് ഇറങ്ങുമെന്നും ജിമ്മി മറ്റത്തിപ്പാറ പറഞ്ഞു.

Advertisment