Advertisment

രാഹുൽ ഗാന്ധിക്കെതിരെ അനാവശ്യ അന്വേക്ഷണം നടത്തി കേന്ദ്ര ഭരണകൂടം കോൺഗ്രസിനെ അപമാനപ്പെടുത്താൻ ശ്രമിക്കുന്നു - കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്റർ മനോജ് കോക്കാട്ട്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

ഇടുക്കി: രാഹുൽ ഗാന്ധിക്കെതിരെ അനവശ്യ അന്വേക്ഷണം നടത്തി കോൺഗ്രസിനെ അപമാനപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടം പ്രതിപക്ഷ കക്ഷികൾ ഭയാകുലരായി കോൺഗ്രസിനോടടുക്കാതിരിക്കുന്നതിനുളള ഫാസിസ്റ്റ് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മോഡിയുടെ മുമ്പിൽ ഹിറ്റ്ലറും, മുസോലിനിയും പരാജയപ്പെട്ടു പോകുമെന്നും കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ ഓർഡിനേറ്റർ മനോജ് കോക്കാട്ട്.

ആലക്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിക്ഷേധ ധർണ്ണ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പാർട്ടിയുടെ മുഖ പത്രത്തിന്റെ ശബള കുടിശിക അടയ്ക്കാൻ പാർട്ടി ഫണ്ട് നൽകിയതിന് പാർട്ടി ആസ്ഥാനത്ത് പോലീസ് തേർവാഴ്ച നടത്തിയത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് വി.എം ചാക്കോ അധ്യക്ഷത വഹിച്ചു.

Advertisment