Advertisment

ഗാർഹിക പീഡന പരാതിയുമായി മുന്നിലെത്തിയ യുവതിയെ ആശ്വസിപ്പിച്ച് പഞ്ചാബ് വനിതാ കമ്മീഷൻ ചെയർ പേർസൺ മനീഷാ ഗുലാത്തി

New Update

publive-image

Advertisment

ചണ്ഡീഗഡ്: ഗാർഹിക പീഡന പരാതിയുമായി മുന്നിലെത്തിയ യുവതിയെ ആശ്വസിപ്പിച്ച് പഞ്ചാബ് വനിതാ കമ്മീഷൻ ചെയർ പേർസൺ മനീഷാ ഗുലാത്തി. സംസാരിക്കാൻ പോലും സാധിക്കാത്ത വിധം വിങ്ങിപ്പൊട്ടുന്ന യുവതിയെയാണ് വീഡിയോയിൽ കാണാനാകുക.

ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മനീഷയുടെ ഓഫീസിലാണ് യുവതി പരാതിയുമായി എത്തിയത്. വിദ്യാസമ്പന്നയായ ഇവരെ ഭർത്താവ് മർദ്ദിച്ചു എന്നതായിരുന്നു പരാതി.

വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റൊരാളുടെ മർദ്ദനം സഹിച്ചുനിന്നത് എന്തിനെന്ന് യുവതിയോട് മനീഷ ഗുലാത്തി ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇതോടെ സങ്കടം സഹിക്കാനാകാതെ യുവതി കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. പരാതിക്കാരിയ്‌ക്ക് നാലര വയസ്സുള്ള ഒരു കുഞ്ഞുണ്ട്.

കുഞ്ഞിന്റെ കാര്യം പറഞ്ഞ് വിഷമിച്ച യുവതിയോട് ആശങ്കപ്പെടേണ്ടെന്നും ഭർത്താവിന്റെ പക്കൽ നിന്നും തിരികെ ലഭിക്കാൻ ആവശ്യമായ എല്ലാ സഹായവും ചെയ്ത് തരാമെന്നും മനീഷ വാഗ്ദാനം ചെയ്യുകയും ചെയ്തു. മനീഷ തന്നെയാണ് വീഡിയോ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്.

https://www.instagram.com/reel/CUExFHipoeV/?utm_source=ig_web_copy_link

NEWS
Advertisment