Advertisment

ലോകത്തിലെ ചെലവ് കുറഞ്ഞ അഞ്ചാമത്തെ മികച്ച എയർലൈനായി ഇൻഡിഗോ

New Update

publive-image

Advertisment

ഡൽഹി: ലോകത്തിലെ ചെലവ് കുറഞ്ഞ അഞ്ചാമത്തെ മികച്ച എയർലൈനായി ഇൻഡിഗോ തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൈട്രാക്‌സ് എന്ന അവലോകന സമിതിയാണ് ഈ വർഷത്തെ മികച്ച എയർലൈനുകളുടെ പട്ടിക തയ്യാറാക്കിയത്.

ലോകമെമ്പാടുമുള്ള വിമാനയാത്രക്കാരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് എയർലൈനുകളുടെ പട്ടിക തയ്യാറാക്കുന്നത്. 2019 സെപ്റ്റംബർ മുതൽ 2021 ജൂലൈ വരെയുള്ള യാത്രികരുടെ അഭിപ്രായങ്ങളാണ് ഈ വർഷത്തെ സർവേയിൽ ഉൾപ്പെടുത്തിയത്.

ലോകത്താകമാനമുള്ള 350 എയർലൈനുകളുടെ പ്രവൃത്തിയും ഗുണനിലവാരവുമാണ് പ്രധാനമായും സർവേയിൽ പരിശോധിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ മികച്ച എയർലൈനായി ഖത്തർ എയർവെയ്‌സ് തിരഞ്ഞെടുക്കപ്പെട്ടു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ സൗത്ത് വെസ്റ്റ് എയർലൈൻസ്, സിംഗപ്പൂരിന്റെ സ്‌കൂട്ട്, സ്‌പെയിനിലെ വൂലിംഗ് എയർലൈൻസ് എന്നിവയാണ് ഇൻഡിഗോയ്‌ക്ക് മുൻപിൽ ഉളള വിമാനസർവ്വീസ് കമ്പനികൾ യാത്രാ ചിലവ് കുറഞ്ഞ ദീർഘദൂര എയർലൈൻ എന്ന പട്ടം കൂടി സിംഗപ്പൂരിന്റെ സ്‌കൂട്ട് സ്വന്തമാക്കിയിട്ടുണ്ട്.

NEWS
Advertisment