Advertisment

നർത്തകനാകാനായിരുന്നു ആഗ്രഹം, എന്നാൽ തന്റെ ആഗ്രഹം സാധിക്കാതെ പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുത്തി വച്ചിട്ട് പതിനാറുകാരൻ ആത്മഹത്യ ചെയ്തു

New Update

publive-image

Advertisment

ഡൽഹി: നർത്തകനാകാനായിരുന്നു ആഗ്രഹം, എന്നാൽ തന്റെ ആഗ്രഹം സാധിക്കാതെ പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുത്തി വച്ചിട്ട് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. ട്രെയിനിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്.

ഗ്വാളിയോറിലാണ് സംഭവം. 11ാം ക്ലാസ് വിദ്യാർത്ഥിയായ അജിത് വൻഷ്‌കറാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. വീട്ടുകാരും ബന്ധുക്കളും തന്റെ ആഗ്രഹത്തിന് കൂട്ട് നിൽക്കുന്നില്ലെന്നാണ് അജിത്ത് കത്തിൽ എഴുതിയിരിക്കുന്നത്.

എന്നാൽ തന്റെ മരണശേഷം ഒരു സംഗീത വീഡിയോ നിർമ്മിക്കണമെന്നും അതിൽ അർജിത് സിംഗ് ഗാനം ആലപിച്ച് ആ ഗാനത്തിന് നേപ്പാൾ കോറിയോഗ്രാഫറായ സുശാന്ത് ഖത്രി നൃത്തം ചെയ്യണമെന്നും അജിത് ആത്മഹത്യ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ മാത്രമേ തന്റെ ആത്മാവിന് ശാന്തി കിട്ടുകയുളളു.

തന്റെ അവസാന ആഗ്രഹം പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിക്കുമെന്നും കത്തിൽ കുറിച്ചിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യാൻ മാത്രമുളള പ്രശ്നങ്ങൾ ഒന്നും അജിത്തിന് ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

മരണത്തിൽ ആരും ഉത്തരവാദികൾ അല്ലെന്നും കുറിപ്പിൽ എഴുതിയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

NEWS
Advertisment