Advertisment

ഛത്തീസ്ഗഡിലെ റായ്പൂർ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം; നാല് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

New Update

publive-image

Advertisment

റായ്പൂർ : ഛത്തീസ്ഗഡിലെ റായ്പൂർ റെയിൽവേ സ്‌റ്റേഷനിൽ സ്‌ഫോടനം. നാല് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ജവാന്മാരുടെ കയ്യിൽ നിന്നും ഇഗ്‌നൈറ്റർ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണതിനെ തുടർന്നാണ് സ്‌ഫോടനം ഉണ്ടായത്.

റായ്പൂരിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ രാവിലെ 6.30 ഓടെയായിരുന്നു സ്‌ഫോടനം. ഝാർസുഗുഡയിൽ നിന്നും ജമ്മു താവിയിലേക്കുള്ള സ്‌പെഷൽ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴായിരുന്നു അബദ്ധത്തിൽ ഇഗ്‌നൈറ്റർ സെറ്റ് അടങ്ങിയ പെട്ടി താഴെ വീണത്.

ഹെഡ് കോൺസ്റ്റബിൾ വികാസ് ചൗഹാന്റെ കൈവശമായിരുന്നു പെട്ടി. ഇദ്ദേഹം ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ജവാന്മാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

NEWS
Advertisment