Advertisment

ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ഭോപ്പാലിന് സമീപം അടിയന്തര ലാൻഡിംഗ് നടത്തി

New Update
HELICOPTER

ഭോപ്പാൽ:  ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്. എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് ഭോപ്പാലിന് സമീപം അടിയന്തര ലാൻഡിംഗ് നടത്തിയത്. ആറ് സൈനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

Advertisment

സാങ്കേതിക തകരാറിനെത്തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കിയതെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.  ജീവനക്കാർ സുരക്ഷിതരാണെന്നും സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിക്കാൻ വിദഗ്‌ധസംഘം എത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

"ഭോപ്പാലിൽ നിന്ന് ചകേരിയിലേക്കുള്ള പതിവ് പരിശീലന ദൗത്യത്തിൽ IAF-ന്റെ ഒരു എഎൽഎച്ച് എം കെ  III ഹെലികോപ്റ്റർ, ഭോപ്പാൽ വിമാനത്താവളത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ ദുംഗരിയ അണക്കെട്ടിന് സമീപം അടിയന്തര ലാൻഡിംഗ് നടത്തി.

സംഭവത്തിൽ അപകടമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സാങ്കേതിക സഹായം നൽകുന്നുണ്ട്,"- ഇന്ത്യൻ എയർഫോഴ്സ് പ്രസ്താവനയിൽ പറഞ്ഞു.

Advertisment