Advertisment

മത്സരിക്കാനില്ലെന്ന് യശോദര; മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ സ്ഥാനാർഥി ?

New Update
asodhara

ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു കാണിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ബന്ധുവും മധ്യപ്രദേശ് മന്ത്രിയുമായ യശോധര രാജ സിന്ധ്യ ബിജെപി നേതൃത്വത്തിനു കത്തയച്ചു. ആരോഗ്യകരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് യശോധര രാജ സിന്ധ്യ നേതൃത്വത്തിനു കത്തയച്ചത്.  

Advertisment

യശോധര രാജ സിന്ധ്യക്ക് നാലു തവണ കോവിഡ് ബാധിച്ചിരുന്നു. ആരോഗ്യകരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വരുന്ന തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് മൂന്നുമാസം മുൻപു തന്നെ യശോധര രാജ സിന്ധ്യ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശർമ പറഞ്ഞു.

തന്റെ മക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും യശോദര രാജെ സിന്ധ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. മക്കളായ അഭിഷേകും അക്ഷയ്യും യു എസിലാണ് താമസിക്കുന്നത്.

 ഇതോടെ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് മുഖ്യമന്ത്രിയാകാന്‍ സാധ്യതയേറുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സീറ്റ് നല്‍കിയേക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

യശോധരയുടെ മണ്ഡലമായ ശിവ്പുരി, ബാമോരി, കോലാരസ് എന്നിവിടങ്ങളില്‍ ഒന്നിൽനിന്നാകും ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുക എന്നും റിപ്പോർട്ട് ഉണ്ട്.  

Advertisment