Advertisment

'അടുത്ത പ്രധാനമന്ത്രി ബിഹാറില്‍ നിന്ന്'; നിതീഷ് കുമാറിന്റെ പേരുയര്‍ത്തി ആര്‍ജെഡി

New Update
ബീഹാറില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ കാണാനെത്തിയ നിതീഷ് കുമാറിനെതിരെ പ്രതിഷേധം; മരണം 108 ആയി

ഡല്‍ഹി: നിതീഷ് കുമാറിനെ ഇന്ത്യന്‍ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്വന്തം പാര്‍ട്ടിയായ ജെഡിയുവിന്റെ നേതാക്കള്‍ക്കൊപ്പം ആര്‍ജെഡിയില്‍ നിന്നും ഇപ്പോള്‍ സമാന ആവശ്യം ഉയരുകയാണ്.

Advertisment

അടുത്ത പ്രധാനമന്ത്രി ബിഹാറില്‍ നിന്നായിരിക്കണമെന്ന് ആര്‍ജെഡി വക്താവും എംഎല്‍എയുമായ ഭായി വീരേന്ദ്രയാണ് ആവശ്യം ഉന്നയിച്ചത്. നിതീഷ് കുമാറിനെ ഏറ്റവും യോഗ്യനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതില്‍ നിതീഷ് കുമാറിന് വലിയ പങ്കുണ്ട്. നിതീഷ് വിവിധ സംസ്ഥാനങ്ങളില്‍ പോയി പ്രതിപക്ഷ നേതാക്കളെ കാണുകയും ഒന്നിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം മാത്രമാണ് നിതീഷിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ യോഗം പട്‌നയില്‍ ചേര്‍ന്നത്. അന്നുമുതല്‍ നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

 

Advertisment