Advertisment

ഭരത് സോണി കുറ്റക്കാരനെങ്കില്‍ തൂക്കിക്കൊല്ലണം, മകന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍, അവന് സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ല. കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം ശിക്ഷയാണ് വേണ്ടതെന്ന് പതിയുടെ മാതാപിതാക്കള്‍

New Update
ujjain

ഉജ്ജയിന്‍: ഉജ്ജയിനില്‍ പന്ത്രണ്ടു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രധാന പ്രതി ഭരത് സോണി കുറ്റക്കാരനെങ്കില്‍ തൂക്കിക്കൊല്ലണമെന്ന് പ്രതിയുടെ മാതാപിതാക്കള്‍. മകന്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍, അവന് സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ല. 

Advertisment

കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം ശിക്ഷയാണ് വേണ്ടതെന്നും പ്രതിയുടെ പിതാവ് പറഞ്ഞു. പക്ഷെ അവന്‍ ആ പെണ്‍കുട്ടിയോട് അങ്ങനെ ചെയ്തുവെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. ചിലപ്പോള്‍ കുറ്റവാളികളെ സഹായിച്ചിരിക്കാം. കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലജ്ജിപ്പിക്കുന്ന പ്രവൃത്തിയാണ് ചെയ്തത്. 

അവനെ കാണാന്‍ ഞാന്‍ ആശുപത്രിയില്‍ പോലും പോയില്ല. പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പോകാന്‍ ഉദ്ദേശിക്കുന്നില്ല.- പിതാവ് പറഞ്ഞു.

അതേസമയം, മകന്‍ തെറ്റായി ഒന്നും ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സോണിയുടെ മാതാവ് പറഞ്ഞു. ഭരത് സോണിക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകരുതെന്ന് ഉജ്ജയിന്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അശോക് യാദവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാര്‍ ആട്ടിപ്പായിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു.

പെണ്‍കുട്ടി അര്‍ധന്ഗനയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലില്‍ മുട്ടുന്ന ചിത്രമായിരുന്നു പുറത്തുവന്നത്.  

മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ബാഗ്നഗര്‍ റോഡിലെ സിസിടിവിയില്‍നിന്നായിരുന്നു ദൃശ്യം ലഭിച്ചത്. പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. 

 

 

Advertisment