Advertisment

25 ൽ താഴെ പ്രായമുളളവർക്ക് ഗർഭനിരോധനമാർഗങ്ങൾ സൗജന്യമാക്കി ഫ്രാൻസ്

New Update

publive-image

Advertisment

പാരിസ്: 25 ൽ താഴെ പ്രായമുളളവർക്ക് ഗർഭനിരോധനമാർഗങ്ങൾ സൗജന്യമാക്കി ഫ്രാൻസ് ഭരണകൂടം. ഫ്രാൻസ് ആരോഗ്യ മന്ത്രി ഒലിവർ വാരനാണ് ഇക്കാര്യം അറിയിച്ചത്. പല സ്ത്രീകളും ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപേക്ഷിക്കാൻ പ്രായം ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഗർഭനിരോധനമാർഗങ്ങൾ ചെലവേറിയതായതു കൊണ്ടാണ് പല സ്ത്രീകളും അമ്മയാവുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുളിക, ഐയുഡി ഉപകരണങ്ങൾ, ഗർഭനിരോധന ഇംപ്ലാന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഈ നടപടിക്ക് ഫ്രാൻസിന്റെ ആരോഗ്യ സംവിധാനമായ അഷ്വറൻസ് മാലാഡിക്ക് പ്രതിവർഷം 21 മില്യൺ പൗണ്ട് ചിലവാകും എന്നാണ് കരുതുന്നത്.

2013 മുതൽ 15 -നും 18 -നും ഇടയിൽ പ്രായമുള്ളവർക്കും 2020 ആഗസ്റ്റ് മുതൽ 15 വയസ്സിന് താഴെയുള്ളവർക്കും ഫ്രാൻസിൽ ഗർഭനിരോധനം സൗജന്യമായിരുന്നു. ഇത് ഗർഭച്ഛിദ്രങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാക്കി എന്നാണ് കണക്കുകൾ പറയുന്നത്.

ഫ്രാൻസിൽ 12 -നും 14 -നും ഇടയിൽ പ്രായമുള്ള ആയിരത്തോളം പെൺകുട്ടികൾ ഗർഭിണികളാണെന്നും അതിൽ 770 പേർ ഗർഭച്ഛിദ്രം നേരിടേണ്ടി വന്നുവെന്നും സർക്കാർ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

NEWS
Advertisment