Advertisment

മനുഷ്യരുള്‍പ്പടെ ഒരു ജീവജാലത്തിനും അതിജീവിക്കാനാകില്ല ; ഭൂമിയിൽ ഓക്സിജന്‍റെ അളവ് കുറയും , മീഥൈനിന്‍റെ അളവ് വർധിക്കും, അതിതീവ്രമായ ഇടിമഴകൾ അടുത്തകാലത്തായി വർധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ

New Update

publive-image

Advertisment

ആഗോളതാപനത്തിന്റെ ഫലമായി ലോകത്തിന്റെ പലഭാഗത്തും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുണ്ട്. അതിതീവ്രമായ ഇടിമഴകൾ അടുത്തകാലത്തായി വർധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

ഓക്സിജൻ സമ്പന്നമായ ഭൂമിയിൽ ഇന്ന് ജീവിതം മുന്നോട്ട് പോകുന്നു. പക്ഷേ ഭൂമി എല്ലായ്പ്പോഴും ഇങ്ങനെ നിൽക്കില്ലെന്നാണ് ഗവേഷകർ പറയുന്നത്. ഓക്സിജന്‍റെ അളവ് കുറയുന്നുവെന്നും വൈകാതെ ഓക്സിജന്‍റെ സാന്ദ്രതയിലുണ്ടാകുന്ന ഈ കുറവ് ഭൂമിയിലെ എല്ലാ ജീവികളുടെയും ശ്വാസം കിട്ടാതെ പിടഞ്ഞുള്ള മരണത്തിലേക്ക് നയിക്കുമെന്നുമാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

ഭൗമശാസ്ത്രജ്ഞനായ ക്രിസ് റീന്‍ഹാര്‍ഡ്, പരിസ്ഥിതി ശാസ്ത്രജ്ഞനായ കസുമി ഒസാക്കി എന്നിവരാണ് ഈ പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ഇത് ഒരു ബില്യൺ വർഷമോ അതിൽ കൂടുതൽ വർഷങ്ങളോ കഴിഞ്ഞാകും സംഭവിക്കുക. എന്നാൽ മാറ്റം വരുമ്പോൾ, അത് വളരെ വേഗത്തിൽ സംഭവിക്കുമെന്ന് ഈ വർഷം ആദ്യം മുതൽ നടത്തിയ പഠനം സൂചിപ്പിക്കുന്നു.

ഈ മാറ്റം ഭൂമിയെ ഏകദേശം 2.4 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഗ്രേറ്റ് ഓക്സിഡേഷൻ ഇവന്റ് എന്നറിയപ്പെട്ടിരുന്ന അവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകും. ഈ അവസ്ഥയില്‍ മനുഷ്യരുള്‍പ്പടെ ഒരു ജീവജാലത്തിനും ഭൂമിയില്‍ പിന്നീട് അതിജീവിക്കാന്‍ കഴിയില്ല.

ശ്വാസം ലഭിക്കാതെ ജീവികള്‍ പിന്നീടുള്ള കാലത്ത് മരിക്കുകയോ അല്ലെങ്കില്‍ പ്രത്യുൽപാദനം തന്നെ അവസാനിക്കുകയോ ചെയ്യും. ഭൂമിയിലെ താപനിലയും, മര്‍ദവുമെല്ലാം ഈ മാറ്റത്തിന് പിന്നിലെ കാരണമാണ്. ഭൂമിയുടെ കാലാവസ്ഥാ വ്യവസ്ഥയിൽ ഈർപ്പമുള്ള ഹരിതഗൃഹ വാതകങ്ങൾ ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.

സൂര്യന്റെ തെളിച്ചത്തിൽ മാറ്റങ്ങൾ ഉണ്ടാകും. കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയുകയും ചെയ്യും. കുറവ് കാർബൺ ഡൈ ഓക്സൈഡ് എന്നാൽ സസ്യങ്ങൾക്ക് പ്രകാശസംശ്ലേഷണം പോലുള്ള കാര്യങ്ങൾ തടസ്സപ്പെടും.  ഇത് ഓക്സിജനെയും കുറയ്‌ക്കും.

സൂര്യനിൽ നിന്നുള്ള വർദ്ധിച്ച വികിരണം ഏകദേശം 2 ബില്ല്യൺ വർഷങ്ങൾക്കുള്ളിൽ ഭൂമുഖത്ത് നിന്ന് സമുദ്രജലം തുടച്ചുനീക്കുമെന്ന് ശാസ്ത്രജ്ഞർ മുമ്പ് പ്രവചിച്ചിരുന്നു. ഓക്സിജന്റെ കുറവ് വളരെ തീവ്രമായ ഒരവസ്ഥയാണെന്ന് ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ഭൂമി ശാസ്ത്രജ്ഞനായ ക്രിസ് റെയ്ൻഹാർഡ് പറഞ്ഞു.

സൗരയൂഥത്തിന് പുറത്തുള്ള വാസയോഗ്യമായ ഗ്രഹങ്ങൾക്കായുള്ള ഗവേഷണങ്ങളാണ് ഈ റിപ്പോർട്ടുകളെ കൂടുതൽ പ്രസക്തമാക്കുന്നത് .

NEWS
Advertisment