Advertisment

മാരകമായ ചുമ സെപ്‌സിസായി മാറിയതിനെത്തുടര്‍ന്ന് കൈകാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന മുന്‍ നഴ്‌സ് തൂങ്ങി മരിച്ചു; രണ്ട് മാസത്തോളം കോമാ സ്‌റ്റേജില്‍ കിടന്നതിനു ശേഷമാണ് കൈകാലുകള്‍ മുറിച്ചു നീക്കിയത്; ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മരണത്തിന് കീഴടങ്ങി

New Update

publive-image

Advertisment

മാരകമായ ചുമ സെപ്‌സിസായി മാറിയതിനെത്തുടര്‍ന്ന് കൈകാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന മുന്‍ ബ്രിട്ടീഷ് നഴ്‌സ് തൂങ്ങി മരിച്ചു. സൗത്ത് വെയില്‍സിലെ മെര്‍തിര്‍ ടൈഡ്ഫില്‍ സ്വദേശിയായ 53കാരി ജെയ്ന്‍ കാര്‍പെന്ററാണ് മാനസിക ആഘാതത്തെത്തുടര്‍ന്ന് സ്വയം ജീവനൊടുക്കിയത്. മാരകമായ ചുമ പിന്നീട് ന്യൂമോണിയായി മാറുകയും അതിനു ശേഷം ഒമ്പത് ആഴ്ചകളോളം അവള്‍ കോമാ സ്‌റ്റേജില്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്തു.

ജീവനു വേണ്ടി മല്ലടിച്ച ആ ദിവസങ്ങള്‍ക്ക് ശേഷം സെപ്‌സിസിനെത്തുടര്‍ന്ന് അണുബാധയേറ്റ ജെയ്‌നിന്റെ കൈകാലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്തിരുന്നു. വലതു കൈയിലെ നാല് വിരലുകളും ഇടത് കൈമുട്ടിന് താഴെയും രണ്ട് കാലുകളുമാണ് ജെയ്‌നിന് നഷ്ടപ്പെട്ടത്. ഫോണ്‍കോള്‍ ലഭിച്ച് വീട്ടിലേക്ക് വന്ന ജെയ്‌നിന്റെ ഭര്‍ത്താവ് റോബ് കാര്‍പെന്റര്‍ ഭാര്യ തൂങ്ങി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

publive-image

എന്റെ ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം ഇല്ലാതായി എന്ന് ഭാര്യയുടെ വേര്‍പാടിനെക്കുറിച്ച് റോബ് പ്രതികരിച്ചു. അവള്‍ അതിശയകരമായി ഒരു സ്ത്രീയായിരുന്നുവെന്നും റോബ് പറഞ്ഞു. കൈകാലുകള്‍ മുറിച്ചു മാറ്റിയതിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ അവള്‍ ശക്തമായി ശ്രമിച്ചിരുന്നു. സെപ്‌സിസിനെക്കുറിച്ച് ബോധവത്ക്കരണം നടത്തുന്നതിനും അവള്‍ സമയം കണ്ടെത്തി.

2016ലാണ് ജെയ്‌നിന് സെപ്‌സിസ് ബാധിച്ചത്. അതിനു ശേഷം രണ്ട് മാസത്തോളം കോമാ സ്‌റ്റേജില്‍ ആയിരുന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ 2019 മുതല്‍ അവളുടെ ആത്മവിശ്വാസം കുറഞ്ഞുവരുന്നത് താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് റോബ് പറയുന്നു. മാനസികാരോഗ്യം നഷ്ടപ്പെട്ട അവള്‍ അമിതമായ മദ്യപാനത്തിലേക്ക് നീങ്ങിയിരുന്നുവെന്നും റോബ് പറഞ്ഞു.

Advertisment