Advertisment

ലീവെടുത്ത് പല്ലു പറിക്കാന്‍ പോയ പോലീസുകാരനെ ഡെന്റല്‍ ഹോസ്പിറ്റലില്‍ കയറി കൊള്ളയടിച്ച് കള്ളന്മാര്‍; വൈറലായി വീഡിയോ

New Update

publive-image

Advertisment

ലീവെടുത്ത് പല്ലു പറിക്കാന്‍ പോയ പോലീസുകാരനെ ഡെന്റല്‍ ഹോസ്പിറ്റലില്‍ കയറി കൊള്ളയടിച്ച് കള്ളന്മാര്‍. ഈ നാടകീയ ദൃശ്യത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഗ്ലോബോ ഡോട്ട് കോം ആണ് ഹോസ്പിറ്റലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആദ്യം പുറത്ത് വിട്ടത്. ബ്രസീലിയന്‍ പോലീസുകാരനാണ് കള്ളന്മാരുടെ ഇരയായത്.

വീഡിയോയുടെ തുടക്കത്തില്‍ ബ്രസീലിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് മിലിട്ടറി പോലീസ് അംഗമായ 46 കാരനായ പോലീസുകാരനെ ദന്തഡോക്ടര്‍ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. തൊട്ടു പിന്നാലെ ആയുധങ്ങളുമായത്തിയ കവര്‍ച്ചാ സംഘം മുറിയിലേക്ക് ഇരച്ചു കയറുന്നതും ഡോക്ടറേയും മറ്റ് ജീവനക്കാരേയും ഒരു മുറിയിലേക്ക് ബലമായി കയറ്റുന്നതും കാണാം.

publive-image

മുറിയിലേക്ക് കവര്‍ച്ചക്കാര്‍ എത്തിയതോടെ പല്ല് കാണിക്കാന്‍ ബെഡില്‍ കിടക്കുകയായിരുന്ന പോലീസുകാരന്‍ ചാടിയെഴുന്നേല്‍ക്കുന്നതും എന്നാല്‍ കവര്‍ച്ചക്കാര്‍ ഉടന്‍ തന്നെ ഇയാളെ കീഴ്‌പ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ആദ്യം പോലീസുകാരനെ പരിശോധിച്ച സംഘം പിന്നീട് ഇയാളെ മര്‍ദ്ദിക്കുകയും ശേഷം തോക്കു ചൂണ്ടി കവര്‍ച്ച നടത്തുകയുമായിരുന്നു.

പോലീസുകാരന്‍ അക്രമിയെ നേരിടാന്‍ ശ്രമിച്ചതോടെ ഇയാള്‍ പോലീസുകാരനെതിരെ വെടിയുതിര്‍ക്കുകയും ചെയ്തു. അതിനിടെ പുറത്ത് നിന്ന് സുരക്ഷാ ജീവനക്കാര്‍ എത്തിയതോടെ അക്രമികള്‍ അവരെ മര്‍ദ്ദിച്ച ശേഷം കടന്നുകളഞ്ഞു. എന്നാല്‍ 19 വയസ്സുകാരായ പ്രതികള്‍ പിന്നീട് അറസ്റ്റിലായി. പോലീസുകാരന്റെ പരുക്ക് ഗുരുതരമല്ല.

Advertisment