Advertisment

വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഭാര്യയും ഭര്‍ത്താവും കൂടി അടിച്ചുമാറ്റിയത് ഇരുപത് മില്യണ്‍ ഡോളര്‍; ഒളിവില്‍ പോയ ദമ്പതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ച് അന്വേഷണ ഏജന്‍സി

New Update

publive-image

Advertisment

കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനധികൃതമായി ഇരുപത് മില്യണ്‍ ഡോളറിലധികം തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. കാലിഫോര്‍ണിയ സ്വദേശികളായ 43 കാരനായ റിച്ചാര്‍ഡ് അയ്വസ്യന്‍, 37 കാരിയായ ഭാര്യ മരിയറ്റ ടെറാബെലിയന്‍ എന്നിവരാണ് അറസ്റ്റിലായത്.

ആള്‍മാറാട്ടം, ഗൂഢാലോചന, ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്. കുറ്റകൃത്യങ്ങളിലെ പങ്കാളിത്തമനുസരിച്ച് റിച്ചാര്‍ഡിന് പതിനേഴു വര്‍ഷവും മരിയറ്റയ്ക്ക് ആറ് വര്‍ഷത്തെ തടവ് ശിക്ഷയുമാണ് ലഭിച്ചിരിക്കുന്നത്.

പണം തട്ടിപ്പ് നടത്തിയത് തെളിഞ്ഞതോടെ നിയമത്തിന് മുന്നില്‍ ഹാജരാകാതിരുന്നതിനും ഒളിവില്‍ പോയതിനും ഇരുവര്‍ക്കുമെതിരെ കേസുണ്ട്. നിയമത്തെ തെല്ലും പരിഗണിക്കാതെ മനപ്പൂര്‍വ്വം നടത്തിയ തട്ടിപ്പാണിതെന്ന് ശിക്ഷാവിധി വേളയില്‍, യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി സ്റ്റീഫന്‍ വി. വില്‍സണ്‍ പറഞ്ഞു.

നിയമത്തിന് പുല്ലുവില നല്‍കുന്ന വഞ്ചകന്‍ എന്നും ചതിയിലൂടെ നേട്ടമുണ്ടാക്കുന്നവന്‍ എന്നും ഡിസ്ട്രിക്റ്റ് ജഡ്ജി സ്റ്റീഫന്‍ വി. വില്‍സണ്‍ വിമര്‍ശിച്ചു. വഞ്ചനാക്കുറ്റത്തിന് കൂട്ടുനിന്ന റിച്ചാര്‍ഡിന്റെ സഹോദരന്‍ ആര്‍തറിനേയും കോടതി ശിക്ഷിച്ചു. 41കാരനായ ഇയാളെ അഞ്ച് വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.

വ്യാജ ഐഡന്റിറ്റി നിര്‍മ്മിച്ചതിനും ആള്‍മാറാട്ട്ം നടത്തിയതിനും റിച്ചാര്‍ഡ് അയ്വസ്യനും സഹോദരനുമെതിരെ കേസുണ്ട്. കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനധികൃതമായി പണം തട്ടിയ കേസില്‍ റിച്ചാര്‍ഡിനേയും ഭാര്യയേയും കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എഫ്ബിഐ 20,000 ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Advertisment