Advertisment

ഓര്‍ക്കാപ്പുറത്ത് റോഡില്‍ ഡോളര്‍ മഴ പെയ്തപ്പോള്‍; ബാങ്കിലേക്ക് പണം കൊണ്ടു പോകുന്ന ട്രക്കിന്റെ പിന്‍ വാതില്‍ തുറന്ന് റോഡിലേക്ക് വീണത് കെട്ടുകണക്കിന് ഡോളര്‍; ആവേശത്തില്‍ അന്തം വിട്ട് നോട്ടുകള്‍ വാരിക്കൂട്ടി ജനം

New Update

publive-image

Advertisment

ഹൈവേയിലൂടെ വാഹനത്തില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ പലയിടത്തും ട്രാഫിക് ബ്ലോക്കുണ്ടാവുന്നത് തികച്ചും സ്വാഭാവികം. വണ്ടിയിലിരുന്ന് സമയത്തെ പഴിച്ചും അധികൃതരെ ചീത്ത പറഞ്ഞും സമാധാനിക്കുകയാണ് മിക്കയാളുകളും ചെയ്യാറുള്ളത്. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ ദിവസം സംഭവിച്ച ഒരു ബ്ലോക്കിന് ദൈവത്തിന് നന്ദി പറയുകയാണ് ഇവിടുത്തെ ജനങ്ങള്‍.

ഈ ബ്ലോക്ക് കണ്ട് ആരും അസ്വസ്ഥരായില്ലെന്ന് മാത്രമല്ല, കണ്ടവര്‍ കണ്ടവര്‍ ബ്ലോക്കിലേക്കിറങ്ങി അതിന്റെ ഭാഗമാകുകയും ചെയ്തു. സംഭവം വെറുമൊരു ബ്ലോക്കായിരുന്നില്ല. ബാങ്കിലേക്ക് പണവുമായി പോവുകയായിരുന്ന ട്രക്കിന്റെ പിന്‍വാതിലുകള്‍ തുറന്നു പോവുകയും കെട്ടു കണക്കിന് പണം റോഡിലേക്ക് വീണു പോവുകയും ചെയ്തതാണ് നാഷണല്‍ ഹൈവേയില്‍ ഓര്‍ക്കാപ്പുറത്ത് സംഭവിച്ച ബ്ലോക്കിന് കാരണം.

പണം ചിതറി വീണതോടെ പുറകില്‍ വന്നവരെല്ലാം വാഹനങ്ങള്‍ നിര്‍ത്തി പണം വാരാന്‍ തുടങ്ങി. വന്നവര്‍ പലരും ധൃതിയില്‍ കഴിയുന്നത്ര പണം വാരി രക്ഷപ്പെട്ടപ്പോള്‍ ചിലര്‍ ഈ അത്ഭുത കാഴ്ച ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. അതേസമയം പണം റോഡില്‍ വീണതും പുറകില്‍ ട്രാഫിക് ബ്ലോക്കുണ്ടായതുമൊന്നും അറിയാതെ ട്രക്ക് ഡ്രൈവറും സുരക്ഷാ ജീവനക്കാരും വാഹനത്തില്‍ കുറേ ദൂരം മുന്നോട്ടു പോയി.

ഈ സമയം കൊണ്ട് റോഡില്‍ വമ്പന്‍ ബ്ലോക്കാണ് രൂപപ്പെട്ടത്. ഒരുമിച്ച് ഇത്രയും പണം കണ്ടതിന്റെ ആവേശത്തിലും അമ്പരപ്പിലുമായിരുന്നു ജനങ്ങള്‍. അതേസമയം സംഭവത്തില്‍ എഫ്ബിഐയുമായി ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ വിഭാഗം അറിയിട്ടുണ്ട്.

ആരൊക്കെയാണ് വാഹനം നിര്‍ത്തി റോഡിലിറങ്ങിയതെന്നും ആരൊക്കെയാണ് പണം വാരിയതെന്നും വീഡിയോകളില്‍ വ്യക്തമാണ്. അതുകൊണ്ട് തന്നെ നഷ്ടമായ പണം സംബന്ധിച്ച കൃത്യമായ കണക്കുകകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Advertisment