Advertisment

കരോൾ സന്ധ്യയിൽ ലയിച്ച് കവൻട്രി; ഗർഷോം ടിവി-ലണ്ടൻ അസഫിയൻസ് കരോൾ ഗാന മത്സരം 'ജോയ് ടു ദി വേൾഡ്-4' വിജയികളായത് ലണ്ടൻ സെന്റ്.തോമസ് സിറിയൻ ഓർത്തഡോക്സ്‌ പള്ളി

New Update
publive-image
Advertisment
കവൻട്രി :  ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ  പന്ത്രണ്ടു ഗായകസംഘങ്ങൾ.  മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത്  ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ്ണഗീതങ്ങൾ.
publive-image
കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ 11 ശനിയാഴ്ച്ച കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും, ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ  ജോയ് ടു  ദി വേൾഡ് കരോൾ ഗാന മത്സരത്തിന്റെ നാലാം പതിപ്പിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ടു ഗായകസംഘങ്ങൾ.  കോവിഡ് ഉയർത്തിയ പ്രതിസന്ധിയിലും ആവേശം തെല്ലും ചോരാതെ മുൻ വർഷങ്ങളേക്കാൾ  മനോഹരമായി ഈ സംഗീത സന്ധ്യ നടത്താൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.
publive-image
'ജോയ് ടു  ദി വേൾഡ്' സീസൺ 4 ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ലണ്ടൻ സെന്റ്. തോമസ് സിറിയൻ ഓർത്തഡോക്സ്‌ ചർച്ച്  ഗായക സംഘം അലൈഡ് മോർട് ഗേജ് സർവീസ് സ്പോൺസർ ചെയ്ത ആയിരം പൗണ്ട് കാഷ് അവാർഡിനും 'ജോയ് ടു ദി വേൾഡ്' വിന്നേഴ്സ്  ട്രോഫിക്കും അർഹരായി.
publive-image
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ചു  എത്തിയ പന്ത്രണ്ടു  ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും, കവൻട്രി വർഷിപ്പ് സെന്റർ മൂന്നാം  സ്ഥാനവും കരസ്ഥമാക്കി. ഗ്ലോറിയ ഇൻ എക്സെൽസിസ് ഡെയോ, കേംബ്രിഡ്ജ് നാലാം സ്ഥാനവും, പീറ്റർബറോ ഓൾ സെയിന്റ്സ് മാർത്തോമാ ചർച്ച് അഞ്ചാം സ്ഥാനവും നേടി.
publive-image
ഈ വർഷം മുതൽ ഏർപ്പെടുത്തിയ ഏറ്റവും നല്ല അവതരണത്തിനുള്ള 'ബെസ്ററ് അപ്പിയറൻസ്' അവാർഡിന് ഹെർമോൻ മാർത്തോമാ ചർച്ച് ക്വയർ അർഹരായി.  രണ്ടാം സ്ഥാനം നേടിയ  ടീമിന് ലോ ആൻഡ് ലോയേഴ്സ് സ്പോൺസർ ചെയ്ത അഞ്ഞൂറ് പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം നേടിയ ടീമിന് ഹോളിസ്റ്റിക് ഗാർമെൻറ്സ് സ്പോൺസർ ചെയ്ത  ഇരുനൂറ്റി അമ്പതു പൗണ്ടും ട്രോഫിയും, നാലും അഞ്ചും ടീമുകൾക്കു ട്രോഫിയും സമ്മാനിച്ചു.
publive-image
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽ വെരി. റവ. ഫാ. ജോർജ്  ചേലക്കൽ  പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കുകയും സമ്മേളനം ഉത്‌ഘാടനം ചെയ്യുകയും ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ, ഗായിക റോസ് മേരി ജോൺസൺ എന്നിവർ അതിഥികളായി എത്തിയിരുന്നു. ഐഐജി യുകെ ആൻഡ് യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ക്രിസ്മസ് സന്ദേശം നൽകി.
publive-image
മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഡെൽസി നൈനാൻ, റോസ് മേരി ജോൺസൺ,  ടാനിയ സാം, രാകേഷ് ശങ്കരൻ, ഗർഷോം ടി വി ഡയറക്ടർമാരായ ജോമോൻ കുന്നേൽ , ബിനു ജോർജ്, ലണ്ടൻ അസാഫിയൻസ് സെക്രട്ടറി സുനീഷ് ജോർജ്, ബാൻഡ് ലീഡർ ജോയ് തോമസ്,  ജോയ് ടു ദി വേൾഡ് ചീഫ് കോ-ഓർഡിനേറ്റർ ജോഷി സിറിയക്, കോ-ഓർഡിനേറ്റർമാരായ ദീപേഷ് സ്കറിയ, സുരേഷ് കുമാർ  എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
യുകെയിൽ വളർന്നു വരുന്ന യുവസംഗീതപ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടി ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്ന്  ഓൺലൈനായി നടത്തിയ ഓൾ യുകെ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റിൽ ഫൈനലിൽ എത്തിയ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ഗ്രാൻഡ് ഫിനാലെയും ഇതോടൊപ്പം നടത്തുകയുണ്ടായി. മൂന്നു ക്യാറ്റഗറികളിലായി പതിനഞ്ചു യുവഗായകരാണ് ഫൈനലിൽ പ്രവേശിച്ചത്.
അത്യന്തം വാശിയേറിയ മത്സരത്തിൽ 5 -10 വയസ്  ക്യാറ്റഗറിയിൽ ലെക്സി എബ്രഹാം ഒന്നാം സ്ഥാനവും, അനബെല്ല ബിജു രണ്ടാം സ്ഥാനവും, ഇസബെല്ലാ ഫ്രാൻസിസ് മൂന്നാം സ്ഥാനവും നേടി. 11  - 16  വയസ് ക്യാറ്റഗറിയിൽ ടെസ്സ സൂസൻ ജോൺ ഒന്നാം സ്ഥാനവും, ആഷ്ണി ഷിജു രണ്ടാം സ്ഥാനവും, ഫിയോന ബിജു മൂനാം സ്ഥാനവും കരസ്ഥമാക്കി. 17  - 21 വയസ് ക്യാറ്റഗറിയിൽ അസ്റ്റീന റാണി അലക്സ് ഒന്നാമതെത്തിയപ്പോൾ ജാനിയ ജോർജ്  രണ്ടാം സ്ഥാനവും ദിവ്യ വിനോദ് മൂനാം സ്ഥാനവും നേടി.
വിജയികൾക്ക് ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും നൽകിയ ക്യാഷ് അവാർഡുകളും ട്രോഫിയും സമ്മാനിച്ചു. യുകെ മലയാളികൾക്കിടയിൽ സംഗീത സംവിധാന രംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ച സംഗീത സംവിധായകൻ ജെസ്‌വിൻ പടയാറ്റിലിന് ബെസ്ററ് ഓഫ് ഇന്ത്യ അവാർഡ് നൽകി ആദരിച്ചു.  കരോൾ മത്സരത്തോടനുബന്ധിച്ച് യുകെയിലെ മികവുറ്റ ഗായകരെ അണിനിരത്തി ലണ്ടൻ അസാഫിയൻസ് ബാൻഡ്  അവതരിപ്പിച്ച ലൈവ് മ്യൂസിക്കൽ നൈറ്റ് ഏറെ ശ്രദ്ധേയമായി.
Advertisment