Advertisment

രണ്ടുഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞപ്പോൾ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും കാഴ്ചവച്ചത് കാണികള്‍ക്കു വിരുന്നേകുന്ന ആക്രമണ ഫുട്‌ബോൾ. ഒപ്പത്തിനൊപ്പം; ചാമ്പ്യന്‍ പോരാട്ടം അവസാനലാപ്പിലും തുടരും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും സമനിലയില്‍ പിരിഞ്ഞു. ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ നേര്‍ക്കുനേര്‍ വന്ന മത്സരം ആവേശകരമായ പേരാട്ടത്തിനൊടുവിലാണ് സമനിലയില്‍ പിരിഞ്ഞത്. സിറ്റിയുടെ സ്വന്തം ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ ഇരുടീമുകളും രണ്ടുഗോളുകള്‍ വീതമടിച്ചു പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.

ഇരു ടീമുകളും കാണികള്‍ക്കു വിരുന്നേകുന്ന ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്. മിന്നല്‍ വേഗത്തിലുള്ള നീക്കങ്ങള്‍കൊണ്ട് മത്സരം ആവേശകരമായി. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ കെവിന്‍ ഡി ഡിബ്രുയിന്റെ ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ ലക്ഷ്യംകണ്ട സിറ്റി മുന്നിലെത്തി. ഗോള്‍ വീണതോടെ സമനിലകണ്ടെത്താനുള്ള ലിവര്‍പൂളിന്റെ ശ്രമങ്ങള്‍ സിറ്റി ഗോള്‍മുഖത്തെ സംഘര്‍ഷഭരിതമാക്കി.

13-ാം മിനിറ്റില്‍ സിറ്റി സമനില പിടിച്ചു. റോബേര്‍ട്‌സന്റെ ഒരു ക്രോസ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്. അര്‍നോള്‍ഡ് അത് വണ്‍ ടച്ച് പാസിലൂടെയോട്ടേ്ായ്ക്കു മറിച്ചു.യോട്ടോയുടെ ഷോട്ട് സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സ്‌ണെ കീഴ്‌പ്പെടുത്തി. ലിവര്‍പൂളിനു സമനില.

ഇരുടീമുകളും ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞതോടെ വിണ്ടും ഗോള്‍ പിറന്നു. 36-ാം മിനിറ്റില്‍ സിറ്റിയാണ് ലക്ഷ്യം കണ്ടത്. കാന്‍സെലോയുടെ ഒരു പാസ് ബാക്ക് പോസ്റ്റില്‍ ഓടിയെത്തിയ ഗബ്രിയേല്‍ ജീസസിന്. ഒറ്റടച്ചില്‍ ജീസസ്് ലക്ഷ്യം കണ്ടു. സ്‌കോര്‍ 2-1. സിറ്റി മുന്നില്‍.

കളി രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ ലിവര്‍പൂളിന്റെ സമനിലഗോള്‍ പിറന്നു. സൂപ്പര്‍ താരം മുഹമ്മദ് സലയുടെ അസിസ്റ്റില്‍ സാദിേയാ മാനെ ലക്ഷ്യം കണ്ടു. സ്‌കോര്‍. 2-2. 63-ാം മിനിറ്റില്‍ റഹിം സ്റ്റര്‍ലിംഗ് സിറ്റിക്കായി ഗോള്‍ അടിച്ചെങ്കിലും ഓഫ്‌സൈഡായി.

തുടര്‍ന്നും ഇരുടീമുകളും ആക്രമണങ്ങള്‍ നടത്തിയെങ.കിലും ലക്ഷ്യം കാണാനായില്ല. ഫലം സമനില. നിലവില്‍ സിറ്റി 74 പോയിന്റോടെ ഒന്നാം സ്ഥാനത്തും 73 പോയിന്റോടെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുമാണ്് ഇനി ഏഴുമത്സരങ്ങള്‍ കൂടിയാണ് ലീഗില്‍ ശേഷിക്കുന്നത്.

Advertisment