Advertisment

കാനഡ പ്രവാസി കേരള കോൺഗ്രസ് എം കാരുണ്യ ഭവനം നിർമിച്ചു നൽകും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

 

Advertisment

publive-image

ടൊറൊന്റോ : അന്തരിച്ച മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം പാർട്ടിയുടെ ചെയർമാനുമായിരുന്ന കെ എം മാണിയുടെ ഓർമക്കായി കേരളത്തിലെ മുഴുവൻ ജില്ലകളിലും കേരളാ കോൺഗ്രസ് നിർമിച്ചു നൽകുന്ന കാരുണ്യ ഭവനം പദ്ധതിയിൽ കാനഡ പ്രവാസി കേരളാ കോൺഗ്രസ്സും പങ്കാളികളാകും. കാനഡയിൽ സൂമിൽ കൂടി നടത്തിയ മാണിസാർ അനുസ്മരണം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.

publive-image

മാണിസാറിന്റെ ഓർമ്മകൾ എപ്പോഴും കരുതലായും കരുത്തായും തന്നോടൊപ്പം ഉണ്ടെന്നും പാർട്ടി കൂടുതൽ ശക്തിയർിച്ചു കൊണ്ട് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വികസന രാഷ്ട്രീയം മുറുകെ പിടിച്ചു മുമ്പോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ജല വിഭവ വകുപ്പ് മന്ത്രിറോഷി അഗസ്റ്റിൻ അനുസ്മരണ പ്രഭാഷണം നടത്തി. അനശ്വരമായ മാണിസാറിന്റെ ഓർമകളാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും, മാണിസാറിന്റ പൈത്രകവും കേരളാ കോൺഗ്രസിന്റെ സംസ്കാരവും നെഞ്ചിലേറ്റി പുതു തലമുറയുടെ കൈപിടിച്ച് പാർട്ടിയെ മുന്നോട്ടു നയിക്കുവാൻ ജോസ് കെ മാണിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

publive-image

കൃഷിയോടുള്ള അടുപ്പം നിലനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തപെടുന്ന അഗ്രി ഫെസ്റ്റ് 2022ൽ മികച്ച കർഷകർക്ക് 101 ഡോളർ വീതം ക്യാഷ് അവാർഡ് നൽകും. മെഗാ സ്പോൺസർ ആയ അനീഷ് ജോസഫിനെ യോഗം അഭിനന്ദിച്ചു. ജൂലൈ മാസം 16 നു നയാഗ്രയിലെ പകലോമറ്റം ഗാർഡൻസിൽ വെച്ച് നടത്ത പെടുന്ന ഫാമിലി പിക്നിക്കിൽ എല്ലാ പ്രൊവിൻസിൽനിന്നും അംഗങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

പ്രസിഡന്റ് സോണി മണിയങ്ങാട്ടു അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂത്ത് ഫ്രണ്ട് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സിറിയക് ചാഴികാടൻ, ളാലം ബ്ലോക്ക് മുൻ പ്രസിഡന്റ് ജോർജ് നടയത്തു, ബേബി ജേക്കബ്, സെക്രട്ടറി സിനു മുളയാനിക്കൽ, ട്രെഷർ റോഷൻ പുല്ലുകാലായിൽ മറ്റു ഭാരവാഹികളായ ബിനീഷ് ജോർജ്, അമൽ വിൻസെന്റ്, ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജോസ് നെല്ലിയാനി, ജിജു ജോസഫ്, സിബി ജോൺ, ജോസ് കുര്യൻ, ചെറിയാൻ കരിംതങ്കരക്കൽ, ആസ്റ്റർ ജോർജ്, റെബി ചെമ്പോട്ടികൽ, ജോജോ പുളിക്കൻ, റോബിൻ വടക്കൻ, മാത്യു വട്ടമല, അശ്വിൻ ജോസ്, മാത്യു റോയ്, ക്ലിൻസ് സിറിയക്, കുമാരി ഡിംപിൾ സ്കറിയ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

Advertisment