Advertisment

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സൗദി അറേബ്യ: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്.

തീവ്രവാദസംഘടനയിൽ അംഗമായതിനും രാജ്യത്തെ സുരക്ഷ അട്ടിമറിച്ചതിനും കലാപമുണ്ടാക്കിയതിനും വീട്ടിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചതിനുമാണ് വധശിക്ഷയ്ക്ക് വിധേയനായ രണ്ട് സൗദി പൗരന്മാരിലൊരാൾ നേരത്തെ അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിനും പൊതുമുതൽ നശിപ്പിച്ചതിനും കൂടി ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തീവ്രവാദികളുമായി ചേർന്ന് പ്രവർത്തിച്ചതിനാണ് രണ്ടാമത്തെ സൗദി പൗരൻ പിടിയിലായത്. ഇയാൾ സൗദി സുരക്ഷാസേനയിലെ ഒരു അംഗത്തെ കൊലപ്പെടുത്തുകയും തീവ്രവാദപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തിരുന്നു. രാജ്യത്തെ ക്രിമിനൽ കോടതിയിലാണ് വിചാരണ നടന്നത്.

Advertisment