Advertisment

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കൈയ്യടക്കി പ്രക്ഷോഭകര്‍; കൊട്ടാരത്തിലെ കട്ടിലില്‍ കിടന്നും, പൂളില്‍ കുളിച്ച് ഉല്ലസിച്ചും പ്രക്ഷോഭകരുടെ 'ആഘോഷം'! ജനങ്ങളുടെ പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ഗോട്ടബയ രജപക്‌സെ മുങ്ങി; ശ്രീലങ്കന്‍ പ്രസിഡന്റ് എവിടെയെന്ന് അവ്യക്തം-വീഡിയോ

New Update

publive-image

കൊളംബോ: ആഭ്യന്തര കലാപം അതിരൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭകാരികൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറിയ വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു. പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയില്‍ കയറി മേഞ്ഞു. ചിലര്‍ പൂളില്‍ കുളിച്ച് ഉല്ലസിച്ചു. ചിലര്‍ വസതിയുടെ മുക്കിലും മൂലയിലും കയറി നടന്നു.

സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്. ഇതോടെ ഗോട്ടബയ രജപക്‌സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ ഗുരുതര സ്ഥിതിയാണ് ശ്രീലങ്കയിലുള്ളത്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോട്ടബയ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എവിടെയാണെന്ന് സ്ഥിരീകരണമില്ല.

ബാരിക്കേഡുകള്‍ക്കും തടയാനായില്ല

കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ ഇരമ്പിയെത്തിയ പ്രതിഷേധത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ബാരിക്കേഡിനോ പട്ടാളത്തിനോ കഴിഞ്ഞില്ല. ബാരിക്കേഡുകള്‍ മറികടന്ന് കുതിച്ച പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി.

അതിക്രമിച്ചു കയറിയ പ്രക്ഷോഭകാരികൾ സ്വിമ്മിങ് പൂളിൽ കുളിക്കുകയും അടുക്കള കയ്യേറി പാചകം ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭക്ഷണമേശയ്ക്കു ചുറ്റും പാത്രങ്ങളും മറ്റും പ്രതിഷേധക്കാർ തകർത്തിട്ടു. കെട്ടിടം മുഴുവൻ ശ്രീലങ്കൻ ദേശീയ പതാകയേന്തിയ പ്രതിഷേധക്കാര്‍ വളഞ്ഞിരിക്കുകയാണ്.

പിന്‍വലിഞ്ഞ് അംഗരക്ഷകര്‍

പ്രതിരോധത്തിന് മാര്‍ഗമില്ലാതെ അംഗരക്ഷകര്‍ പിന്‍വലിഞ്ഞു. ആയിരങ്ങളാണ്‌ ശനിയാഴ്ച ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബാത രാജപക്‌സെയുടെ ഔദ്യോഗികവസതിയിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജിയായിരുന്നു അവരുടെ ആവശ്യം.

ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വെച്ചിരുന്നു. എന്നാല്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ സ്ഥാനത്ത് തുടരുകയായിരുന്നു. ഗോത്തബയുടെയും രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നു.

രണ്ടും കല്‍പിച്ച്‌

പ്രക്ഷോഭകരെ നേരിടാൻ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. സേന കണ്ണീർ വാതകവും ലാത്തിയും പ്രയോഗിച്ചു. എന്നാൽ കണ്ണീർ വാതകം നിർവീര്യമാക്കുന്നതിനുള്ള സജീകരണങ്ങളുമായാണ് പ്രക്ഷോഭകാരികൾ എത്തിയത്. 33 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്.

Advertisment