Advertisment

പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഹിന്‍ഡര്‍ബര്‍ഗ്; ഇത്തവണ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ബ്ലോക്കിനെതിരെ

New Update

publive-image

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ആദ്യ റിപ്പോര്‍ട്ടിന് പിന്നാലെ, മറ്റൊരു സ്ഥാപനത്തിനെതിരെ ക്രമക്കേടുകള്‍ ആരോപിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഹിന്‍ഡര്‍ബര്‍ഗ്. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ നേതൃത്വത്തിലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ബ്ലോക്കിനെക്കുറിച്ചാണ് പുതിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വർധിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ടു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് റിപ്പോർട്ട് പുറത്തു വിട്ടത്.

Advertisment