Advertisment

നീനാ കൈരളിയുടെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ വർണാഭമായി

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

publive-image

Advertisment

നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ 'പ്രതീക്ഷ 2022' പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഏപ്രിൽ 23 -ാം തിയതി നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. ടിപ്പററി കൗണ്ടി കൗൺസിൽ കമ്മ്യൂണിറ്റി & സോഷ്യൽ ഇൻക്ലൂഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ 'മാർഗോ ഹയ്‌സ് ' മുഖ്യ അഥിതി ആയിരുന്നു.

publive-image

കുട്ടികളുടെറ്റും മുതിർന്നവരുടെയും വ്യത്യസ്തയാർന്ന കലാപരിപാടികൾ, The Resurrection, വിഷുക്കണി എന്നിവയിൽ അധിഷ്ഠിതമായ സ്‌കിറ്റുകൾ തുടങ്ങിയവ ആഘോഷപരിപാടികളുടെ പ്രൗഢി വർധിപ്പിച്ചു. പ്രശസ്ത ഡിജെ ആർട്ടിസ്റ് ഡിജെ ക്രിസ്റ്റോയുടെ അതുല്യ പ്രകടനം കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ആവേശം കൊള്ളിച്ചു.

publive-image

തുടർന്ന് കാഴ്ചക്കാരെ ആവേശക്കൊടുമുടിയിൽ എത്തിച്ചുകൊണ്ട് ഡബ്ലിൻ 'സോള്‍ ബീറ്റ്സി'ന്റെ ഗാനമേള അരങ്ങേറി. പിന്നീട് വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികൾക്ക് തിരശീല വീണു.

publive-image

'പ്രതീക്ഷ 2022' സംവിധാനം അനീഷ് കൃഷ്ണനും, സൗണ്ട് ഡിസൈൻ ടോം സിറിയക്കുമാണ് നിർവഹിച്ചിരിക്കുന്നത്. പരിപാടികൾക്ക് റിനുകുമാരൻ രാധാനാരായണൻ, വിമൽ ജോൺ, വിശാഖ് നാരായണൻ, വിനീത പ്രമോദ്, അഞ്ജിത എബി എന്നിവർ നേതൃത്വം നൽകി.

publive-image

2022-23 വർഷത്തെ കമ്മറ്റി അംഗങ്ങളായി ടോം പോൾ, അഭിലാഷ് രാമചന്ദ്രൻ, സ്റ്റെഫിൻ ജെയിംസ്, അവിനാഷ് ഐസക്, ജോമോൾ ഷിന്റോ, മെറീന ജിന്റോ, ചിഞ്ചു എൽസൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

publive-image

സ്ലാറ്ററിസ് ഫാർമസി നീനാ, ടൊയോട്ട നീനാ, വിഎഫ്എസ് വാട്ടർ സിസ്റ്റം നീനാ, ക്രെഡിറ്റ് യൂണിയൻ നീനാ, ഡണ്‍സ് സ്റ്റോർസ് നീനാ എന്നിവരുടെ സ്‌പോൺസർഷിപ്പിലാണ് 'പ്രതീക്ഷ 2022' ഒരു വൻ വിജയമായത്.

Advertisment