Advertisment

"ചരിത്രബോധമുള്ള തലമുറയെ വളർത്തിയെടുക്കണം": അസ്തിത്വ രാഷ്ട്രീയ പഠന പദ്ധതിയ്ക്ക് തുടക്കമിട്ട് മുനവ്വറലി ശിഹാബ് തങ്ങൾ

New Update

publive-image

Advertisment

ജിദ്ദ/ മലപ്പുറം: രാജ്യത്തിൻ്റെ ചരിത്രവും പൈതൃകങ്ങളും തേച്ച് മാച്ച് കളഞ്ഞ് ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തെ പോലും വക്രീകരിക്കാൻ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്ന് തന്നെ ശ്രമം നടക്കുന്ന കാലത്ത് പുതുതലമുറയെ ചരിത്രബോധമുള്ളവരായി വളർത്തിയെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

publive-image

രാഷ്ട്രീയ ബോധവും ചരിത്രബോധവുമുള്ള തലമുറക്കാണ് പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനാവുക. വിദ്യാഭ്യാസ പരമായി പിന്നാക്കം തള്ളപെട്ട ഒരു സമുദായത്തെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് വളർത്തിയെടുത്തത് സീ തീ സാഹിബ് അടക്കമുള്ള നേതാക്കളുടെ ശ്രമഫലമായാണെന്ന് തങ്ങൾ പറഞ്ഞു.

അതിവൈകാരികതയും അതീവ നിസ്സംഗതയും ആപത്താണ്. അതുപോലെ തന്നെ അരാഷ്ട്രീയ വാദവും അപകടമാണെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു. ജിദ്ദ കെ എം സി സി മൊറയൂർ പഞ്ചായത്ത് കമ്മിറ്റിയും മൊറയൂർ പഞ്ചായത്ത് എം.എസ്.എഫ്. കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഐഡൻറിറ്റി പൊളിറ്റിക്കൽ സ്റ്റഡീസ് (ഐ പി എസ്) - അസ്തിത്വ രാഷ്ട്രീയ പഠന പദ്ധതി - ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ജിദ്ധ മൊറയൂർ പഞ്ചായത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ധീഖ് അരിമ്പ്ര അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിം ലിഗ് സംസ്ഥാന സെക്രട്ടറിയും സീതീസാഹിബ് പഠനകേന്ദ്രം ഡയറക്ടറുമായ സി.പി.ചെറിയ മുഹമ്മദ്, പി.ഉബൈദുള്ള എം എൽ എ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടി അഡ്വ.ഫൈസൽ ബാബു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫൈസൽ ബാഫഖി തങ്ങൾ, ഹരിത പ്രസിഡൻ്റ് പി എച് ആയിശ ബാനു, ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടി അബൂബക്കർ അരിമ്പ്ര, മുസ്തഫ വാക്കാലൂർ പി.വി.മുഹമ്മദ് ഷാജു, എം എസ എഫ് ജില്ല പ്രസിഡൻ്റ് കബീർ മുതുപറമ്പ് പി.വീരാൻ കുട്ടി ഹാജി, സി.കെ.മുഹമ്മദ്, വി.പി.അബൂബക്കർ, ജലീൽ ഒഴുകൂർ, ഷൗക്കത്ത് ഞാറക്കോടൻ, മജീദ് അരിമ്പ്ര, കെ. സി. ശിഹാബ്, സി.ടി ഉമ്മർ കുട്ടി, എ. കെ. അബ്ദുറസാഖ്, റഹീസ് ആലുങ്ങൽ, ജാബിർ മോങ്ങം തുടങ്ങി ഒട്ടേറെ നേതാക്കൾ പ്രസംഗിച്ചു. എം. ഹിസാമുദ്ധീൻ സ്വാഗതവും സി. കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. കാളങ്ങാടൻ മുസ്തഫ, അബ്ദുസലാം അരിമ്പ്ര, സി. ടി. ഷബീർ, സി. ടി. സുബൈർ, നസീറുള്ള ഒഴുകൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജിദ്ദ കെ എം സി സി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി യും പഞ്ചായത്ത് എം എസ എഫും ഒരുമിച്ച് സംഘടിപ്പിക്കുന്ന ഒരു വർഷത്തിലേറെ നീണ്ടു നിൽക്കുന്ന പദ്ധതിയിൽ രജിസ്ട്രർ ചെയ്ത +1 മുതൽ ഡിഗ്രി വരെ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് പദ്ധതിയിലെ പഠിതാക്കൾ

Advertisment