Advertisment

ജിദ്ദ ഒ ഐ സി സി ശബരിമല തീർത്ഥാടക സേവന കേന്ദ്രം ഉപഹാരം കൈമാറി

New Update

publive-image

Advertisment

ജിദ്ദ: ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റിയുടെ കിഴിൽ പ്രവർത്തിക്കുന്ന ശബരിമല തീർത്ഥാടക സേവന കേന്ദ്രയുടെ പ്രവർത്തങ്ങൾക്കു നേതൃത്ത്വം നൽകിയ കോർഡിനേറ്റർ അശോക് കുമാർ മൈലപ്രയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. അടൂരിൽ നടന്ന ലളിതമായ ചടങ്ങിൽ ഒ ഐ സി സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കര പ്പിള്ളയാണ് ഉപഹാരം കൈമാറിയത്.

മത സൗഹ്യർദ്ദത്തിന്റെ മഹിത മാതൃകയായ ശബരിമലയിൽ ജിദ്ദ ഒ ഐ സി സി യുടെ സേവന കേന്ദ്രം നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് ചടങ്ങായിൽ മുഖ്യാതഥിയായിരുന്ന മുൻ മന്ത്രിയും ആറ്റിങ്ങൽ എം പിയുമായ അടൂർ പ്രകാശ് പറഞ്ഞു.

റീജണൽ കമ്മിറ്റി പ്രസിഡന്റ്‌ കെ ടി എ മുനീർ ആധ്യക്ഷ്യം വഹിച്ചു. ലോക മുസ്ലിങ്ങളുടെ ആരാധനാ കേന്ദ്രമായ മക്കയിലും മദീനയിലും പതിറ്റാണ്ടുകളായി സേവനം നടത്തുന്ന കരുത്തുമായാണ് ജിദ്ദ ഒ ഐ സി സി മൂന്നു വര്ഷങ്ങള്ക്കു മുൻപ് ഈ പ്രവർത്തനം ശബരിമലയിൽ തുടങ്ങിയതെന്ന് അധ്യക്ഷത വഹിച്ചു കൊണ്ട് മുനീർ പറഞ്ഞു.

മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം, എം ജെ കണ്ണൻ, സേവന കേന്ദ്ര കൺവീനർ അനിൽ കുമാർ പത്തനംതിട്ട, റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, രാജശേഖരൻ അഞ്ചൽ, സലാം പോരുവഴി, ലാലു ശൂരനാട്, അംജിത് അടൂർ തുടങ്ങിയവർ സംബന്ധിച്ചു.

ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റിയുടെ കിഴിൽ പ്രവർത്തിക്കുന്ന ശബരിമല തീർത്ഥാടക സേവന കേന്ദ്രയുടെ പ്രവർത്തങ്ങൾക്കു നേതൃത്ത്വം നൽകിയ കോർഡിനേറ്റർ അശോക് കുമാർ മൈലപ്രയ്ക്ക് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കര പ്പിള്ള ഉപഹാരം സമ്മാനിക്കുന്നു. അടൂർ പ്രകാശ് എം പി, റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ എന്നിവർ സമീപം

Advertisment