Advertisment

നോട്ടക്ക് അവാർഡ് 2022 എൻട്രികൾ ക്ഷണിക്കുന്നു

New Update

publive-image

Advertisment

ജിദ്ദ: വൈജ്ഞാനിക സാങ്കേതിക വിദ്യകളിൽ പ്രാഗൽഭ്യം തെളിയിച്ച പ്രവാസികളായ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ തൊഴിൽ ചെയ്യുന്നവർ, സ്വന്തമായി പേറ്റന്റ് നേടുകയും പ്രൊഫഷനൽ രംഗത്ത് കഴിവ് തെളിയിക്കുകയും ചെയ്തവർ, നവസംരഭകർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, പ്രൊഫസർമാർ എന്നിവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ഏർപ്പെടുത്തിയ നോട്ടക്ക് (KNOWTECH AWARD) അവാർഡ് 2022 ന് പരിഗണിക്കപ്പെടാനുള്ള എൻട്രികൾ ക്ഷണിച്ചു.

കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രമുഖ ജൂറി ബോർഡിന്റെ നേതൃത്വത്തിലുള്ള അവാർഡ് കമ്മിറ്റി നൊട്ടേക്ക് അവാർഡ് പ്രഖ്യാപിക്കും. മാർച്ച് 25 നു യാമ്പു അൽമനാർ ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന ആർ എസ് സി സൗദി വെസ്റ്റ് നാഷനൽ നോട്ടെക്കിൽ അവാർഡ് പ്രഖ്യാപിക്കും.

സൗദി അറേബ്യയിൽ വെസ്റ്റ് റീജിയനിൽ വസിക്കുന്ന പ്രവാസികളായ ഇന്ത്യക്കാർക്ക് എൻട്രികൾ സമർപ്പിക്കാം. ബയോഡാറ്റ knowtechaward2022@gmail.com എന്ന ഇമെയിലിലേക്ക് 23 മാർച്ച് 2022 മുമ്പായി അയക്കണം.

Advertisment