Advertisment

മന്ത്രി ദേവർകോവിൽ സംഘടനാ ഭരണഘടനയുടെ ഏതു മാനദണ്ഡം അനുസരിച്ചാണ് അഖിലേന്ത്യാ സെക്രട്ടറി ആയതെന്ന് സൗദിയിലെ പോഷക സംഘടനാ പ്രസിഡന്റ് എ എം അബ്ദുല്ല കുട്ടി

New Update

publive-image

Advertisment

ജിദ്ദ: ഐ എൻ എല്ലിൽ രൂക്ഷമായി നിൽക്കുന്ന ചേരിപ്പോര് പ്രവാസ ലോകത്ത് ഉണ്ടാക്കുന്ന അനുരണനം ശ്രദ്ധേയമാണ്. സൗദിയിലെ ഐ എൻ എൽ പോഷക സംഘടന ഇക്കാര്യത്തിൽ ഏറെ ഉത്സാഹത്തോടെയാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ചെറിയൊരു ഇടവേളക്ക് ശേഷം പിന്നെയും തലപൊക്കിയ രൂക്ഷമായ ഭിന്നിപ്പിന്റെ ആദ്യ വേളയിൽ തന്നെ നാട്ടിലുള്ളവരെ പോലും പിന്നിലാക്കുന്ന വിധത്തിലായിരുന്നു സൗദിയിലെ ദേശീയ, ബ്രാഞ്ച് കമ്മിറ്റികളുടെ പ്രതികരണങ്ങൾ.

ഐ എൻ എല്ലിൽ വീണ്ടും ഉടലെടുത്ത ചേരിപ്പോരിൽ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാൻ ആയിരുന്നു വിവാദ കേന്ദ്രം എങ്കിൽ ഇപ്പോഴത് ഇടതുപക്ഷ മന്ത്രിസഭയിലെ ഏക പ്രതിനിധി അഹമ്മദ് ദേവർകോവിൽ ആവുകയാണ്. ആ നിലക്കുള്ള പ്രസ്താവനകൾ സൗദിയിലെ പോഷക സംഘടയിൽ നിന്നുണ്ടായി കഴിഞ്ഞു. ഐ എൻ എൽ പ്രശ്നങ്ങളിലെ പ്രധാന കാരണക്കാരൻ "അഖിലേന്ത്യാ സെക്രട്ടറി എന്ന് വിശേഷിപ്പിക്കുന്ന" മന്ത്രി അഹമ്മദ് ദേവർകോവിൽ ആണെന്ന് സൗദി ഐ എം സി സി ദേശീയ പ്രസിഡണ്ട് എ എം അബ്ദുള്ളകുട്ടി തുറന്നടിച്ചു. ഐ എൻ എൽ ഭരണഘടനയുടെ ഏതു മാനദണ്ഡം അനുസരിച്ചാണ് അഹമ്മദ് ദേവർകോവിൽ അഖിലേന്ത്യാ സെക്രെട്ടറി എന്ന പദവി അലങ്കരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും അബ്ദുള്ളകുട്ടി പരിഹസിച്ചു.

പാർട്ടിയുടെ നല്ല നാളുകളിൽ ഒരു അലങ്കാരമായി നടന്ന ദേവർകോവിൽ പാർട്ടിയിലെ ഭിന്നിപ്പ് നന്നായി ആസ്വദിച്ച വ്യക്തിയാണെന്നും പ്രൊഫ. എ പി അബ്ദുൽ വഹാബ് കോഴിക്കോട് മത്സരിക്കുന്ന സമയം തന്റെ ഓഫീസിലിരുന്ന് വഹാബിന്റെ പരാജയത്തിന് ആക്കം കൂട്ടുന്ന നടപടികളിലായിരുന്നു വെന്നും അബ്ദുള്ളകുട്ടി ആരോപിച്ചു.

കേരളത്തിലെ ഐ എൻ എല്ലിന്റെ ഒരു ഘടകത്തിൽ നിന്നും മെംബെര്ഷിപ്പിലൂടെ മേൽകമ്മറ്റിയിലേക്കു വരാത്ത ദേവർകോവിൽ ഏതു വാതിലിലൂടെയാണ് ദേശീയത്തിൽ എത്തിയത്? പാർട്ടിക്ക് വ്യക്തമായ ഭരണഘടനയുണ്ട്, അതിനനുസരിച്ച പാർട്ടി ഘടകം കേരളത്തിൽ മാത്രമേ ഇപ്പോൾ നിലവിൽ ഒള്ളൂ, മറ്റുള്ളയിടത്തെല്ലാം പ്രൊഫസർ സുലൈമാൻ തന്റെയ് കുടുംബക്കാരെയും ബന്ധുക്കളയേയും അതിലുപരി അദ്ദേഹത്തിന് സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നവരെയും പങ്കെടുപ്പിച്ച് ദേശീയമെന്നു പറയുന്നത് ഭരണഘടനയെ അവമതിക്കുകയാണ്, ഒരു ദേശീയ സമിതി വിളിക്കാനുള്ള വ്യവസ്ഥതകളും അനുബന്ധ ക്രമീകരണങ്ങളും ഭരണഘടന വ്യക്തമായി പറയുന്നിരിക്കെ ഇവകൾ ഒന്ന് പോലും പാലിക്കാത്ത അതെ വിഭാഗം ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുന്നതിലെ വിരോധാഭാസം സ്വയം പരിഹാസ്യനാവാനേ ഉപകരിക്കൂ.. ഇങ്ങിനെ പോകുന്നു സൗദി പ്രസിഡണ്ട് ഉന്നയിക്കുന്ന സംഘടനാപരമായി ഏറെ ഗൗരവ സ്വഭാവമുള്ള കാര്യങ്ങൾ.

പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി പി എം എ സലാം ലീഗിലേക്ക് പോയപ്പോൾ കൂടെ പോവാൻ തയ്യാറായ ദേവർകോവിൽ ഉദ്ദേശിച്ച സൗകര്യങ്ങൾ കിട്ടില്ലാന്നുറപ്പായപ്പോഴാണ് ഇരു മനസ്സോടെ വീണ്ടും ഐ എൻ എല്ലിൽ സജീവമായതെന്നും അബ്ദുല്ലകുട്ടി കുറ്റപ്പെടുത്തി. പാർട്ടിയിലെ ഭിന്നിപ്പ് സൂക്ഷ്മമായി ഉപയോഗപ്പെടുത്തി കാസിം, എ പി വഹാബ് എന്നീ നേതാക്കളെ ഇരു ചേരിയിലാക്കുന്നതിൽ ദേവർകോവിൽ വിജയിച്ചിട്ടുണ്ടെങ്കിലും, പാർട്ടിയെ കൈപ്പിടിയിലാക്കാനുള്ള ചിരകാലാഭിലാഷം സേട്ട്സാഹിബിനെ നെഞ്ചിലേറ്റിയ ആത്മാര്തഥതയുള്ള പ്രവർത്തകർ എന്ത് വില കൊടുത്തതും നേരിടുമെന്നും വഹാബിന്റെയും നാസർ കോയ തങ്ങളുടെയും നേതൃത്വത്തിൽ ഐ എൻ എൽ കേരളത്തിൽ ശക്തമായി മുന്നേറുമെന്നും പറഞ്ഞുകൊണ്ടാണ് അബ്ദുള്ളകുട്ടി പ്രസ്താവന അവസാനിപ്പിക്കുന്നത്.

Advertisment