Advertisment

ജിദ്ദ ചങ്ങാതിക്കൂട്ടം അൽഖുവാറിൽ: "ഇത് മരുഭൂമിയല്ല, കൃഷിഭൂമി!"

New Update

publive-image

Advertisment

ജിദ്ദ: നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അൽഖുവാറിലെ കൃഷിയിടത്തിൽ ജിദ്ദ ചങ്ങാതി കൂട്ടം പ്രവർത്തകർ സന്ദർശിച്ചു. കേരളീയ മാതൃകയിൽ തോന്നുന്ന കൃഷിയിടത്തിൽ വിവിധ തരം കൃഷികളും മാവ്, പ്ലാവ്, അത്തിമരം തുടങ്ങിയവയും ഉണ്ട്.

publive-image

മാവുകളിൽ നിറയെ പൂത്തു നിൽക്കുന്ന കാഴ്ച കൗതുകമുളവാക്കുന്നതാണ്. കുഞ്ഞു ചക്കകളും നിറഞ്ഞു നിൽക്കുന്നു . രണ്ടു മാസത്തിനകം വിളവുകൾ പാകമാകുമെന്നു കർഷകർ അറിയിച്ചു. നിരവധി വാഴ, പപ്പായ തോട്ടങ്ങളും വെണ്ട , ചെറു നാരങ്ങാ , മുലൂകിയ , പൊതീന, ജെർജീർ തുടങ്ങിയ കൃഷികളും കാണാവുന്നതാണ്. ആഴമേറിയ കിണറുകളിൽ നിന്നും ജനറേറ്ററിന്റെ സഹയത്താൽ മോട്ടോർ ഉപയോഗിച്ചു ജല വിതരണം നടത്തുന്നു.

സൗദിയിലെ മണ്ണ് കൃഷികൾക്കനുകൂലമാണെന്ന് ഇത്തരം കൃഷിയിടങ്ങളിലെത്തുമ്പോൾ മനസ്സിലാകും. അൽഖുവാറിലെ അൽ മർവാനി അണക്കെട്ടും, ഉസ്ഫാനിലെ കോട്ടയും, തുഫ്ൽ കിണറും ഈ യാത്രയിലെ മറ്റുകാഴ്ചകളാണ്. അൽവാഹ ടൂർ കോ -ഓർഡിനേറ്റർ കെ ടി മുസ്തഫ പെരുവള്ളൂർ, നൗഷാദ് വണ്ടൂർ, മുജീബ് പാറക്കൽ, അഡ്വക്കേറ്റ് ശംസുദ്ധീൻ, ആലിക്കോയ, അഷ്‌റഫ് മട്ടന്നൂർ, തൗഫീഖ് അസ്‌ലം തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.

Advertisment