Advertisment

തളിപ്പറമ്പ അന്താരാഷ്ട്ര ചലച്ചിത്രമേള - ട്രയാങ്കിള്‍ ഓഫ് സാഡ്നസ് ഉദ്ഘാടന ചിത്രം

New Update

publive-image

Advertisment

കണ്ണൂര്‍: 2022 കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള 'പാം ദി ഓര്‍' കരസ്ഥമാക്കിയ സ്വീഡിഷ് ചിത്രം ദ ട്രയാങ്കിള്‍ ഓഫ് സാഡ്‌നസ്സ് ആണ് തളിപ്പറമ്പ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രം. രണ്ടാം തവണ പാം ദി ഓർ നേടുന്ന റുബേൻ ഓസ്‌ലാൻ്റ് ആണ് സംവിധായകൻ.

അതിസമ്പന്നരായ കൊറച്ചു ആൾക്കാർ നടത്തുന്ന ആഡംബര കപ്പൽ യാത്രയും തുടർന്നുണ്ടാവുന്ന രസകരമായ സംഭവ വികാസങ്ങളുമാണ് സിനിമ. ഫാഷൻ, രാഷ്ട്രീയം, അധികാരം, എന്നിവയെ കറുത്ത ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ് റൂബന്‍ ഓസ്‌ലന്റ് ചിത്രത്തിൽ.

തിരുവനന്തപുരം മേളയിലും മികച്ച പ്രേക്ഷക സ്വീകരണം നേടിയിരുന്നു ചിത്രം. ഡിസംബർ 19 ന് വൈകുന്നേരം 6 മണിക്ക് തളിപ്പറമ്പ ക്ലാസ്സിക് ക്രൗൺ, ആലിൻകീൽ തിയറ്ററുകളിൽ ചിത്രം ഒന്നിച്ചാണ് പ്രദർശിപ്പിക്കുന്നത്.

19, 20, 21 തീയതികളിൽ 31 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 2022 ഐഎഫ്എഫ്കെയിൽ മൽസര വിഭാഗം, ലോക സിനിമ, മലയാള സിനിമ, ഇന്ത്യൻ സിനിമ വിഭാഗങ്ങളിൽ പ്രദർശിപ്പിച്ച ശ്രദ്ധേയ ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ ഉള്ളത്. കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ആണ് മേള സംഘടിപ്പിക്കുന്നത്. ഓൺലൈൻ ആയും ഓഫ് ലൈൻ ആയും രജിസ്റ്റർ ചെയ്യാം.

Advertisment