Advertisment

ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

കാഞ്ഞങ്ങാട്: ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം സമഗ്രഅന്വേഷണം നടത്തണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കാസര്‍കോട് ജില്ലയില്‍ ചെറുവത്തൂരില്‍ ഫാസ്റ്റ് ഫുഡ് സ്ഥാപനത്തില്‍ നിന്ന് ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ത്ഥിനി മരണപ്പെടുകയും നിരവധി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കേണ്ടി വന്ന സാഹചര്യം സമഗ്ര അന്വേഷണം നടത്തണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാനപ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണജോര്‍ജ്ജ് കേരളബാലവകാശകമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മരിച്ച ദേവാനന്ദയുടെ കുടുംബത്തിന് ചുരുങ്ങിയത് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. തുടര്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്‌കൂള്‍ പരിസരത്തുള്ള ഫാസ്റ്റ് ഫുഡ്, ഉപ്പിലിട്ടത്, ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ആരോഗ്യം വകുപ്പ് പരിശോധന നടത്തി കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Advertisment