Advertisment

ബട്ട്വാരാ കാ ഇതിഹാസ്, പരമ്പര -17; വിഭജിയ്ക്കപ്പെട്ട സ്വാതന്ത്ര്യവും, വധിയ്ക്കപ്പെട്ട സ്വതന്ത്രരും- സിപി കുട്ടനാടൻ

author-image
admin
Updated On
New Update

പ്രിയപ്പെട്ട സത്യം ഓൺലൈൻ വായനക്കാരെ നമസ്കാരം, ബട്ട്വാരാ കാ ഇതിഹാസ് എന്ന ഈ പരമ്പര ആരംഭിച്ചിട്ട് ഈ ഓഗസ്റ്റ് മാസത്തിൽ 1 വർഷം തികയുകയാണ്. ഇത് ബട്ട്വാരാ കാ ഇതിഹാസിൻ്റെ 17ആം ലക്കമാണ്. ഇതുവരെ വായനക്കാരിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് അകൈതവമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരം രാഷ്ട്ര വിഭജനത്തിലേക്ക് എത്തിച്ചേർന്നതിനെക്കുറിച്ച് നമുക്ക് ചിന്തിയ്ക്കാം.

Advertisment

publive-image

ഇന്ത്യാ വിഭജന ലേഔട്ട് തയ്യാറാക്കിയ റാഡ്ക്ലിഫിനോട് മുഹമ്മദലി ജിന്ന ആവശ്യപ്പെട്ട സംഗതി ഒന്നു മാത്രമായിരുന്നു. നിലവിലെ ഇന്ത്യൻ ജനസംഖ്യയുടെ നാലിലൊന്ന് ജനസംഖ്യ ഇസ്‌ലാം മത വിശ്വാസികളാണ്.

അതിനാൽ ബ്രിട്ടീഷ് ഇന്ത്യൻ ഭൂപ്രദേശത്തിൻ്റെ നാലിലൊന്ന് ഭൂപ്രദേശം പാകിസ്ഥാൻ പ്രവശ്യയാക്കി മുസ്ലീമുകൾക്ക് ലഭിയ്ക്കും വിധമായിരിയ്ക്കണം വിഭജനം നടക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ മലബാറിലെ മുസ്ലീമുകളുടെ പോലും തലയെണ്ണിയാണ് ജിന്ന ഭൂപ്രദേശം വിഭജിച്ചു വാങ്ങിയതെന്ന് മനസിലാക്കാം. ഇതൊക്കെ സമൂഹത്തിൽ പ്രശ്‍നങ്ങൾ സൃഷ്ടിച്ചു.

ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുന്ന വേളയിൽ ദേശീയ സമരത്തിന് നേതൃത്വം നൽകുന്ന വ്യക്തികളോട് വിയോജിപ്പുള്ളവർക്ക് പോലും സന്തോഷം ലഭിയ്ക്കുന്ന ഒരു മാനസിക സാഹചര്യം നിലവിലുണ്ടായി. എന്നാൽ മറ്റു ചിലർക്ക്, മാറുന്ന സാഹചര്യത്തിൽ എങ്ങനെ മേൽക്കോയ്മ നേടണം എന്ന ആശങ്കയായിരുന്നു. മതവാദം അതിൻ്റെ സർവ പ്രഹര ശേഷിയുമെടുത്ത് നൃത്തം ചെയ്യുവാൻ ആരംഭിച്ചു. ഇസ്‌ലാം അതിൻ്റെ ഭീകരത മൊത്തമായും ചില്ലറയായും പ്രകടിപ്പിച്ചു. അതിലൊരു പ്രധാന സംഭവമായിരുന്നു കേരളത്തിൽ അരങ്ങേറിയ രാമസിംഹൻ വധം.

1947 ആഗസ്റ്റ് 13ന് രാതി ഒരു സംഘം ഇസ്ലാമിക് കൊലയാളികള്‍ മലപ്പുറം അങ്ങാടിപ്പുറത്ത് രാമസിംഹനേയും കുടുംബത്തേയും അവരുടെ ബംഗ്ലാവില്‍ കയറിച്ചെന്ന് ക്രൂരമായി കൊന്നു. മുസ്ലീങ്ങള്‍ തകര്‍ത്ത മാലാപ്പറമ്പ് നരസിംഹ മൂര്‍ത്തി ക്ഷേത്രം പുനരുദ്ധരിക്കാന്‍ രാമസിംഹന്‍ ശ്രമിച്ചതാണ് നിഷ്ഠൂരമായ വധത്തിനു കാരണം.

പ്രമുഖ മുസ്ലീം കുടുംബമായ കിളിയമണ്ണില്‍ ഉണ്ണ്യേൻ സാഹിബും മക്കളും സഹോദരനും ഹിന്ദുമതം സ്വീകരിച്ചത് മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ കോലാഹലമുണ്ടാക്കി. ഉണ്ണ്യേൻ സാഹിബ് രാമസിംഹന്‍ എന്നും, അനുജന്മാരായ കുഞ്ഞഹമ്മദ്, ഉദയസിംഹന്‍ എന്നും ആലിഫ് ദയാസിംഹന്‍ എന്നും പേരുകള്‍ സ്വീകരിച്ചു.

രാമസിംഹന്‍ കൊല ഹിന്ദുകള്‍ക്കിടയില്‍ സംഭ്രാന്തി ഉളവാക്കി. ആ കുടുംബത്തിൻ്റെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിക്കാന്‍ പോലും ആരും തയ്യാറായില്ല. ആർഎസ്എസ് പ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രിയും ആര്യസമാജത്തിലെ ബുദ്ധസിംഹനും അങ്ങാടിപ്പുറത്തെ യുവ ആർഎസ്എസ് പ്രവർത്തകരും ചേര്‍ന്ന് അവ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് 1 ദിവസം മാത്രം അവശേഷിച്ചപ്പോൾ അരങ്ങേറിയ സംഭവമാണിത്.

ഇതേസമയം തന്നെ ഉത്തരേന്ത്യയിൽ നിന്നും പലായനങ്ങൾ ആരംഭിച്ചിരുന്നു. ജനതയുടെ കൂട്ടപ്പലായനം പലവിധമായ സാമൂഹിക പ്രശ്നങ്ങൾക്കും സാമ്പത്തിക ചൂഷണത്തിനും ക്രമസമാധാന പ്രശനങ്ങൾക്കും വഴിവച്ചു. പാകിസ്ഥാനാകുവാൻ പോകുന്ന പ്രദേശങ്ങളിൽ നിന്നും ഹിന്ദുക്കൾ കൂട്ടമായി ഇന്ത്യൻ പ്രദേശത്തേക്ക് എത്തിച്ചേരുവാൻ ആരംഭിച്ചു.

ഇന്ത്യൻ പ്രദേശങ്ങളുടെ അതിർത്തികളിൽ ഉണ്ടായിരുന്ന മുസ്ലീമുകൾ സ്വതന്ത്രമായ ഒരു ഇസ്ലാമിക രാഷ്ട്രം സ്വപ്നം കണ്ട് പാകിസ്ഥാനാകുവാൻ പോകുന്ന പ്രദേശങ്ങളിലേക്കും യാത്ര തിരിച്ചു. യാത്രാ മദ്ധ്യേ സന്ധിച്ച പലയിടങ്ങളിലും ഈ പലായനക്കാർ തമ്മിൽ സംഘർഷങ്ങളുണ്ടായി, ബലാത്സംഗങ്ങളുണ്ടായി, കൊള്ളയടികളുണ്ടായി. ഭാരത മാതാവ് വെട്ടിമുറിയ്ക്കപ്പെടുകയായിരുന്നു. ഹൈന്ദവ സങ്കല്പമായ അഖണ്ഡ ഭാരതത്തിന് ഗ്ലാനി സംഭവിയ്ക്കുകയാണ്.

അങ്ങനെ 1947 ആഗസ്റ്റ് 14രാത്രി ദൽഹിയിൽ ആ ചരിത്ര പ്രഖ്യാപനമുണ്ടായി. ബ്രിട്ടീഷ് ഇന്ത്യയിലെ രണ്ട് ഡൊമീനിയനുകൾക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. ആഗസ്റ്റ് 14, 11.00pm ന് യോഗ നടപടികൾ ആരംഭിച്ചു. പാകിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ട് വൈസ്രോയ് രേഖകളിൽ ഒപ്പുവച്ചു. ഇതേ സമയം പെഷവാർ, കറാച്ചി റേഡിയോ നിലയങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ട വാർത്ത പ്രക്ഷേപണം ചെയ്യപ്പെട്ടു.

ആഗസ്റ്റ് 15, 12.00amന് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖാപിച്ചുകൊണ്ട് യൂണിയൻ ജാക്ക് താഴേക്കിറക്കി ത്രിവർണ പതാകയുയർത്തികൊണ്ട് താത്കാലിക പ്രധാനമന്ത്രിയായി ചുമതലയേറ്റ ജവഹർലാൽ നെഹ്‌റു പ്രസംഗിച്ചു. ഇംഗ്ളീഷിലായിരുന്നു പ്രസംഗം.

"Long years ago we made a tryst with destiny, and now the time comes when we shall redeem our pledge, not wholly or in full measure, but very substantially. At the stroke of the midnight hour, when the world sleeps, India will awake to life and freedom. A moment comes, which comes but rarely in history when we step out from the old to the new when an age ends, and when the soul of a nation, long suppressed, finds utterance. It is fitting that at this solemn moment, we take the pledge of dedication to the service of India and her people and to the still larger cause of humanity."

<വർഷങ്ങൾക്ക് മുമ്പ് നമ്മൾ വിധിയുമായുള്ള സമാഗമത്തിന് സമയം കുറിച്ചു. (1930ലെ പൂർണ സ്വരാജ് പ്രഖ്യാപനത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നത്). ആ കരാര്‍ നിറവേറ്റാനുളള സമയം ഇതാ സമാഗതമായിരിക്കുന്നു. പൂർണമായിട്ടല്ലെങ്കിലും ഒരു വലിയ അളവുവരെ (പാകിസ്ഥാൻ വിഭജനം സംഭവിച്ചതിനെക്കുറിച്ചാണ് ഉദ്ദേശിച്ചത്). ഈ അര്‍ദ്ധരാത്രിയില്‍ ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും.

ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം വന്നു ചേരുന്ന ചില നിമിഷങ്ങളാണിത്. പഴയതില്‍ നിന്ന് പുതിയതിലേക്ക് കാലൂന്നുന്ന നിമിഷങ്ങൾ. ഒരു കാലഘട്ടമവസാനിച്ച് മറ്റൊന്നിനാരാംഭം കുറിക്കുന്ന നിമിഷങ്ങൾ. അടിച്ചമര്‍ത്തപ്പെട്ടിരുന്ന രാഷ്ട്രത്തിന്‍റെ മൂകമായ ആത്മാവിന് ഭാഷണ ശക്തി ലഭിക്കുന്ന നിമിഷം.

പാവനമായ ഈ മുഹൂര്‍ത്തത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം. ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയിലെ ജനലക്ഷങ്ങള്‍ക്കു വേണ്ടി മാനവരാശിക്കു വേണ്ടി പുനരര്‍പ്പണം ചെയ്യുകയാണെന്ന് നാം പ്രതിജ്ഞ ചെയ്യുക> നെഹ്രുജിയുടെ ഉജ്ജ്വലവും മനോഹരവുമായ വാക്കുകളുടെ മലയാളം ഇതാണ്.

നെഹ്‌റുജി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തെങ്കിലും ഭരണം അതിൻ്റെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവരുവാനായി വരുന്ന ഒരു വർഷക്കാലത്തേക്ക് ഗവർണർ ജനറൽ എന്ന പദവിയിൽ മൗണ്ട് ബാറ്റൺ സായിപ്പ് തുടരുവാൻ വ്യവസ്ഥയാക്കി. അങ്ങനെ ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായി മൗണ്ട് ബാറ്റൺ നിയമിതനായി.

(മൗണ്ട് ബാറ്റണ് ശേഷം ശ്രീ. സി. രാജഗോപാലാചാരി ഗവർണർ ജനറൽ പദവി വഹിച്ചു. 1950 ജനുവരി 20 വരെ ഈ തസ്തിക നിലനിന്നു. ശേഷം ഇതെടുത്തുമാറ്റി പ്രസിഡണ്ട് ഓഫ് ഇന്ത്യ എന്ന പദവി ജനുവരി 26ന് സ്ഥാപിച്ചു. ഡോ. രാജേന്ദ്ര പ്രസാദ്‌ജിയാണ് നമ്മുടെ പ്രഥമ രാഷ്ട്രപതി)

വളരെ വർഷങ്ങൾക്ക് മുമ്പ് നമ്മൾ ആരംഭിച്ച പരിശ്രമങ്ങളുടെ വിധിയുമായുള്ള മുഖാമുഖം സംഭവിച്ചു എന്ന് നെഹ്‌റു പ്രസംഗിക്കുമ്പോൾ. ഇന്ത്യ കത്തുകയായിരുന്നു. പഞ്ചാബിലും മറ്റ്‌ പല സ്ഥലങ്ങളിലും മുസ്‌ലിം വര്‍ഗീയതയുടെ ഭീകരാക്രമണങ്ങള്‍ നടമാടി.

ബീഹാര്‍, കല്‍ക്കത്ത, പഞ്ചാബ് ‌തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിം ആക്രമണകാരികളെ, ആയുധമെടുത്ത് പ്രതിരോധിച്ച ഹിന്ദുക്കളെ വെടിവെയ്‌ക്കാൻ ഭരണകൂടം ഒരുമ്പെട്ടു. പഞ്ചാബിലെ നദികളിലൂടെ ഹിന്ദുവിൻ്റെ രക്തമൊഴുകുമ്പോള്‍, പഞ്ചാബിനെ അഗ്നിനാളങ്ങള്‍ നക്കിത്തുടയ്‌ക്കുമ്പോള്‍ 1947 ആഗസ്റ്റ്‌ 15ന് ‌ആഘോഷങ്ങളോടെ ഇന്ത്യ സ്വാതന്ത്ര്യദിനം ആചരിച്ചു.

മൗണ്ട് ബാറ്റണും ഇന്ത്യൻ നേതാക്കളും ചേർന്ന് വെട്ടിമുറിച്ച ഭാരതം, ഹൈന്ദവൻ്റെ ശവപ്പറമ്പായി. മനുഷ്യ കുരിതികൾ അവർക്ക് പ്രശ്‌നമായിരുന്നില്ല. കൂടുതല്‍ ഹിന്ദുക്കള്‍ മരിക്കുന്നത്‌ തങ്ങളുടെ വിജയങ്ങളായി അവരെല്ലാം കരുതിയിരുന്നോ എന്ന് സംശയം ജനിപ്പിക്കുമാറായിരുന്നു വിഭജന നടപടികൾ. ഭാരതത്തിൻ്റെ മൂന്നിലൊന്നു ഭാഗം1947 ആഗസ്റ്റ്‌ 15ന് ‌വിദേശ രാജ്യമായി മാറി. ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ വൈസ്രോയിയായി മൗണ്ട്‌ ബാറ്റനെ കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ വിശേഷിപ്പിച്ചു.

ദേശീയ നേതാവായിരുന്ന അംബേദ്ക്കർജി ഭാരത വിഭജനത്തിനെ അനുകൂലിയ്ക്കുന്ന ആളായിരുന്നു എന്നാൽ അത് മറ്റൊരു തലത്തിലായിരുന്നു. എന്തെന്നാൽ മുസ്ലിങ്ങളുടെ അക്രമങ്ങളും അതിനോടുള്ള കോൺഗ്രസിൻ്റെ സമീപനത്തിലെ മണ്ടത്തരവും അംബേദ്കർ കൃത്യമായി നിരീക്ഷിച്ചു.

പാകിസ്ഥാൻ സാദ്ധ്യമാകേണ്ടതാണെന്ന് അംബേദ്കർ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ അതൊരിക്കലും മുസ്ളിം ലീഗോ കമ്യൂണിസ്റ്റ് പാർട്ടികളോ മുന്നോട്ടു വച്ച ന്യായങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. പാകിസ്ഥാൻ ഉണ്ടാകുന്നതാണ് ഹിന്ദുക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതെന്ന് അദ്ദേഹം പ്രവചിച്ചു.

രണ്ടു കാര്യങ്ങൾ മനസ്സിലാക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല അല്ലെങ്കിൽ കുടിലമായി ആസൂത്രിതമായി കോൺഗ്രസ്സ് പലതും ചെയ്യുന്നു എന്ന് മനസ്സിലാക്കേണ്ടിവരും. എന്തെന്നാൽ പ്രീണനത്തിനും ഒത്തുതീർപ്പിനും തമ്മിൽ വ്യത്യാസമുണ്ടെന്നും ആ വ്യത്യാസം സാരമായിട്ടുള്ളതാണെന്നുമുള്ള വസ്തുതയാണ് ആദ്യത്തേത്.

ആക്രമണകാരിയുടെ അപ്രീതിക്ക് പാത്രമായിട്ടുള്ള നിരപരാധികളായ ആളുകൾക്കെതിരായ കൊല, ബലാത്സംഗം, കൊള്ളിവെപ്പ് എന്നീ കൃത്യങ്ങളോട് തത്കാലം അനുകൂലിച്ച് നിന്ന് അയാളെ കയ്യിലെടുക്കുക എന്നതാണ് പ്രീണനത്തിൻ്റെ അർത്ഥം. ആക്രമണകാരിയുടെ അവകാശവാദങ്ങൾക്കും അഭിലാഷങ്ങൾക്കും യാതൊരു പരിധിയും പ്രീണന നയം കൽപ്പിക്കുന്നില്ല. നേരെ മറിച്ച് ഒത്തുതീർപ്പാകട്ടെ അതിലെ കക്ഷികളാരും അതിലംഘിക്കാൻ പാടില്ലാത്ത അതിരുകൾ നിർദ്ദേശിക്കുന്നു.

ഗാന്ധിജിയുടെ രീതികൾ പ്രകാരം വിട്ടുവീഴ്ചകൾ ചെയ്യുന്ന നയം മുസ്ളിങ്ങളുടെ ആക്രമ വാസന വളർത്തുന്നു എന്നും അതിനേക്കാൾ പ്രധാനമായി ഈ വിട്ടുവീഴ്ച്ചകളെ ഹിന്ദുക്കളുടെ പക്ഷത്തുള്ള പരാജയബോധത്തിൻ്റെ അടയാളമായും ചെറുത്തു നിൽക്കാനുള്ള ഇച്ഛാശക്തിയുടെ അഭാവമായും മുസ്ലിങ്ങൾ വ്യാഖ്യാനിക്കുന്നു എന്നുമുള്ള വസ്തുതയാണ് കോൺഗ്രസുകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത രണ്ടാമത്തെ കാര്യം. പ്രീണന നയം അതിനെ കൂടുതൽ മൂർച്ഛിപ്പിക്കും. പാകിസ്ഥാൻ ഒരിയ്ക്കലും ഒത്തു തീർപ്പായിരുന്നില്ല, കോൺഗ്രസ്സിൻ്റെ മുസ്ലിം പ്രീണനത്തിൻ്റെ അവഷിപ്തം ആയിരുന്നു.

ഹിന്ദു -മുസ്ളിം ഐക്യത്തിനു വേണ്ടി എന്തു വിട്ടുവീഴ്ച്ചക്കും തയ്യാറായ ഗാന്ധിജിയെ അംബേദ്ക്കർജി നിശിതമായി വിമർശിച്ചിരുന്നു. ഹിന്ദുവും മുസ്ലീമും തോളോടു തോള്‍ ചേര്‍ന്നു നിന്ന്‌ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതണമെന്നായിരുന്നു ഗാന്ധിജി ആഗ്രഹിച്ചിരുന്നത്‌. ഹിന്ദുക്കള്‍ ഗാന്ധിജിയെ അനുസരിച്ചു. മുസ്ലീംങ്ങള്‍ എല്ലാ അവസരങ്ങളിലും അത്‌ നിരസിക്കുകയും ഹിന്ദുക്കളെ അപമാനിക്കുകയും ഇന്ത്യയുടെ വിഭജനം നടത്തുകയും ചെയ്‌തു.

ആഗസ്റ്റ്‌ 15ന് വീരസവര്‍ക്കര്‍ തൻ്റെ വീട്ടില്‍ ഭഗവത്‌ പതാകയോടൊപ്പം ത്രിവര്‍ണ്ണ പതാകയും ഉയര്‍ത്തി. സ്വാതന്ത്ര്യാനന്തര കേന്ദ്രമന്ത്രി സഭയില്‍ ചേരുവാന്‍ നെഹ്രുവിൻ്റെ ക്ഷണമുണ്ടെന്ന് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഹിന്ദുമഹാസഭ വർക്കിങ് കമ്മിറ്റിയെ അറിയിച്ചപ്പോൾ വീര സവർക്കർ അതിനു അനുവാദം നൽകി. ഇത്‌ ദേശീയ സര്‍ക്കാരാണെന്നും ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഇതിനു മുഴുവന്‍ പിന്തുണയും നല്‍കണമെന്നും സവർക്കർ അഭിപ്രായപ്പെട്ടു.

പാക് ചരിത്രകാരനായ ഹുസ്സൈൻ ഹഖാനിയുടെ അഭിപ്രായത്തിൽ ഇന്ത്യാ വിഭജനം സംഭവിച്ചു പാകിസ്ഥാൻ ഉണ്ടായപ്പോൾ അന്നത്തെ ഇന്ത്യയുടെ 19% ജനസംഖ്യയും 17% വിഭവ സമാഹരണവും 33% സൈനിക ശേഷിയും പാകിസ്ഥാൻ ഭൂപ്രദേശത്ത് നിലകൊണ്ടിരുന്നു. അന്നത്തെ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൻ്റെ വടക്കൻ ആസ്ഥാനവും നോർത്തേൺ കമാൻഡും റാവൽപിണ്ടിയിൽ ആയിരുന്നു

പാകിസ്ഥാനിൽ നിന്നുമെത്തിയെ ഹൈന്ദവരുടെ അവസ്ഥ ദയനീയമായിരുന്നു. പല അഭയാർത്ഥി ക്യാമ്പുകളുടെയും അവസ്ഥ ദയനീയമായിരുന്നു. ഹിന്ദു അഭയാർത്ഥികൾക്കായി ഒരുക്കിയ വാഹ് റഫ്യൂജി ക്യാംപ് അടക്കമുള്ള അതിർത്തി സംസ്ഥാനങ്ങളിലെ റഫ്യൂജി ക്യാമ്പുകളിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മികച്ച സേവാ പ്രവർത്തനങ്ങൾ നടത്തി.

ഇതിനിടെ മറ്റൊരു തരം ദേശീയതാ വിരുദ്ധതയുമായി കമ്യുണിസ്റ്റുകൾ രംഗത്തെത്തി. ഇന്ത്യൻ ജനത സ്വയം ഭരിയ്ക്കുവാനുള്ള സ്വാതന്ത്ര്യം നേടിയപ്പോൾ, ഈ സ്വാതന്ത്ര്യം കാപട്യമാണെന്നും യഥാർഥ സ്വാതന്ത്ര്യം സായുധ പോരാട്ടത്തിലൂടെയേ സാധിക്കൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ തനിനിറം കാണിച്ചു.

‘സ്വാതന്ത്ര്യം വഞ്ചനയാണ്‌’ എന്നും 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്നും 'ലോകത്താകെയും ഇന്ത്യയിൽത്തന്നെയും വളർന്നു വരുന്ന വിപ്ലവ മുന്നേറ്റത്തെ തടയുന്നതിനു വേണ്ടി ബ്രിട്ടീഷ് ഭരണാധികാരികൾ നടത്തിയ ഗൂഢാലോചനയുടെ സന്തതിയാണ് ബ്രിട്ടൻ കൈമാറിയ സ്വാതന്ത്ര്യം' എന്നും, 'ഇന്ത്യൻ ബൂർഷ്വാസിയും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മിൽ നടന്ന ഒത്തുതീർപ്പിൻ്റെ അടിസ്ഥാനത്തിലാണിവിടെ ഭരണമാറ്റം നടന്നത്' എന്നും 'ആഗസ്റ്റ് 15 അല്ല ആപത്ത് 15 ആണ്' എന്നുമൊക്കെ കമ്യുണിസ്റ്റുകൾ പാടി നടന്നു. എന്തിനേറെ ദേശീയ പതാകയായ മൂവർണ്ണക്കൊടിയുയർത്തി ഇന്ത്യയുടെ സ്വാതന്ത്ര്യം മാർക്സിസ്റ്റു പാർട്ടി അംഗീകരിച്ചത് തന്നെ 2021ൽ ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യ ദിനത്തിലാണ്.

കമ്യുണിസ്റ്റുകൾക്ക് ഇങ്ങനെയൊക്കെ ചിന്തിയ്ക്കുവാൻ തോന്നിയതിൻ്റെ കാരണം പരിശോധിച്ചാൽ നമുക്കൊരു കാര്യം മനസ്സിലാകും. മാർക്സിസ്റ്റ് പാർട്ടിയുടെ സമരനയങ്ങളാണ് അതിൻ്റെ കാരണം. കമ്യുണിസ്റ്റ് സർവാധിപത്യം എല്ലായിടത്തും സ്ഥാപിയ്ക്കുക എന്നതും അതിനായി എന്തു നമ്പറുകളും (അടവ് നയങ്ങൾ) ഇറക്കുക എന്നതുമാണ് കമ്യുണിസ്റ്റ് രാഷ്ട്രീയ പരിപാടി. അടവ് നയങ്ങളിലൂടെയോ മറ്റു വഴികളിലൂടെയോ കമ്യുണിസ്റ്റ് വിരുദ്ധ ശക്തികൾ ദുർബലരാകുമ്പോൾ സായുധ വിപ്ലവം നടത്തി ചോരയൊഴുക്കി ചെങ്കൊടികൾ സ്ഥാപിയ്ക്കുക എന്നതാണ് അടവ് നയത്തിൻ്റെ ക്ളൈമാക്സ്.

ഈ അടവ് നയത്തിൻ്റെ ഭാഗമായി ബ്രിട്ടീഷ് കോളനി രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ആദ്യം സമരം ചെയ്ത് ഇല്ലാതാക്കേണ്ടത് ബൂർഷ്വാ ജനാധിപത്യ പ്രസ്ഥാനങ്ങളെയാണ്. ഉദാഹരണത്തിന് ഇന്ത്യയിൽ ആദ്യം തുരത്തേണ്ടത് ഗാന്ധിജിയെയും കോൺഗ്രസിനെയുമാണ്. അതിൽ വിജയിച്ച ശേഷം ബ്രിട്ടീഷുകാരെ നേരിടണം.

ഈ ചിന്താഗതി വച്ച് പുലർത്തിയിരുന്നതിനാലാണ്, ഇന്ത്യൻ ജനതയ്ക്ക് യാഥാർഥ്യമായ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ, അധികാര കൈമാറ്റം മാത്രമായി കമ്യുണിസ്റ്റുകൾക്ക് തോന്നിപ്പിച്ചത്. 'വെളുത്ത സായ്പ് പോയിട്ട് കറുത്ത സായ്പ് ഭരണത്തിൽ വന്നു' എന്നൊക്കെ ചിന്തിയ്ക്കേണ്ട ബൗദ്ധിക അവസ്ഥയിലേക്ക് അവരെ നയിച്ചത് ഈ അടവാണ്

തുടരും.....

india
Advertisment