Advertisment

സ്ട്രൈവ് അപ്രെന്റിഷിപ്പ് പരിശീലന പദ്ധതി നവംബറിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കെ എച്ച് ആർ എ യുടെ അപ്രെന്റിഷിപ് പരിശീലന പരിപാടി 2021 നവംബറിൽ ആരംഭിക്കും.ലോക ബാങ്കിന്റെ സഹകരണത്തോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിൽ നൈപുണ്യ വികസന മന്ത്രാലയം ഹോട്ടൽ മേഖലയിലെ വിദഗ്ദ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ (കെ എച്ച് ആർ എ ) നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്ട്രൈവ് പദ്ധതി.

ഹോട്ടൽ & ഹോസ്പിറ്റലിറ്റി മേഖലയിൽ ഉയർന്ന ജോലി സാധ്യത നൽകുന്ന ഫുഡ്‌ പ്രൊഡക്ഷൻ ആൻഡ് ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സുകളാണ് ആദ്യം ആരംഭിക്കുന്നത്.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ നാഷണൽ അപ്രെന്റിഷിപ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. 165ൽ പരം രാജ്യങ്ങൾ ഈ സർട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടുള്ളതാണ്.

രാജ്യത്താദ്യമായാണ് ഒരു സംഘടനക്ക് ഈ പദ്ധതി നടപ്പിലാക്കുന്നതിന് അനുമതി ലഭിക്കുന്നത്. ഹോട്ടൽ മേഖലക്കാവശ്യമായ വിദഗ്ദ തൊഴിലാളികളെ വാർത്തെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് സ്റ്റൈപന്റോഡ് കൂടിയാണ് ഈ പരിശീലന പരിപാടി നടപ്പിലാക്കുന്നത്.

ഈ പരിശീലന കോഴ്സുകളിലേക്ക് 14 വയസ് പൂർത്തിയായ എസ് എസ് എൽ സി, +2 ,ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഈ നമ്പറിൽ ബന്ധപ്പെടുക : 7594000359

Advertisment