Advertisment

സിപിഐ നേതാവ് എ ശിവരാജന്‍ അന്തരിച്ചു

New Update

publive-image

Advertisment

ആലപ്പുഴ: സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ. ശിവരാജന്‍ (73) അന്തരിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ ആയിരുന്നു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും ആലപ്പുഴ ജില്ലാ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പകൽ 4.30 ഓടെയായിരുന്നു അന്ത്യം.

തിരുവനന്തപുരത്തുനിന്നും ആലപ്പുഴയിലേയ്ക്കുള്ള യാത്രാമദ്ധ്യേ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിട്ട. കെ എസ് ആർ ടി സി ജീവനക്കാരനായിരുന്നു.

എഐടിയുസി ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ അർബൻബാങ്ക് പ്രസിഡന്റ്, ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിപിഐ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ബോട്ട് ക്രൂ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: രമാദേവി. മക്കൾ: ഉണ്ണി (എ കെ എസ് ടി യു ജില്ലാ സെക്രട്ടറി), നീരജ.

Advertisment