Advertisment

ചേലക്കര നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായി 1.5 കോടി രൂപയുടെ ഭരണാനുമതി; മന്ത്രി കെ രാധാകൃഷ്ണൻ

New Update

publive-image

ചേലക്കര: കാലവർഷക്കെടുതി മൂലം ഗതാഗതയോഗ്യമല്ലാതായി തീർന്ന ചേലക്കര നിയോജക മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായി 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. 10 ലക്ഷം രൂപ വീതം 15 റോഡുകൾക്കായി 150 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

പഴയന്നൂർ പഞ്ചായത്തിലെ ചീരക്കുഴി ഡാം റോഡ്, കിഴക്കുമുറി – കാനാശ്ശേരി റോഡ്.കൊണ്ടാഴി പഞ്ചായത്തിലെ വടക്കുംകോണം – നാട്ട്യൻചിറ അയ്യപ്പൻകോവിൽ റോഡ്, പീതാംബരൻ പടി- ഫോറസ്റ്റ് റോഡ്, ചേലക്കര പഞ്ചായത്തിലെ ചോണാട്ടുകുളം – വട്ടുള്ളി റോഡ്, ട്രൈബൽ കോളനി റോഡ്, പാഞ്ഞാൾ പഞ്ചായത്തിലെ പൂവ്വത്താണി- വല്ലങ്ങിപ്പാറ റോഡ്, വളച്ചെട്ടി – അംഗൻവാടി റോഡ്, വള്ളത്തോൾ നഗർ പഞ്ചായത്തിലെ നെടുമ്പുര- കുലശേഖര കനാൽ റോഡ്, പള്ളിക്കൽ – പള്ളം കനാൽ റോഡ്, ദേശമംഗലം പഞ്ചായത്തിലെ സുബ്രഹ്മണ്യ ക്ഷേത്രം – കരുനാഗത്ത്പടി റോഡ്, വരവൂർ പഞ്ചായത്തിലെ കുമരപ്പനാൽ – കൈതകുളം റോഡ്, നടുത്തറ – അമ്പാടി റോഡ്, മുള്ളൂർക്കര പഞ്ചായത്തിലെ മണ്ഡലംകുന്ന് റോഡ് , ചെമ്പൻപടി – ചുളളിവളപ്പിൽ റോഡ് എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.

Advertisment